വിശ്വാസികൾ സ്വന്തം തെറ്റുകളിലാണ് ശ്രദ്ധിക്കേണ്ടത്: മാർപ്പാപ്പ

വത്തിക്കാന്‍: വിശ്വാസികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സ്വന്തം പാപങ്ങളെയും കുറവുകളെയും കുറിച്ചായിരിക്കണമെന്നും അല്ലാതെ മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടേണ്ടതില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ഭയവും സ്വന്തം പാപം തുറന്നു സമ്മതിക്കാനുള്ള ലജ്ജയുമാണ് മറ്റുള്ളവര്‍ക്ക് നേരെ നാം വിരല്‍ ചൂണ്ടുന്നതിന് കാരണമാകുന്നതെന്നും പാപ്പ പറഞ്ഞു.

മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് പകരം സ്വന്തം തെറ്റുകള്‍ സമ്മതിക്കുക. ആത്മാര്‍ത്ഥമായി ദൈവത്തോട് ഏറ്റു പറയുക. പുതുവര്‍ഷത്തിലെ ആദ്യ പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

post watermark60x60

ഒരു മിഷനറി വൈദികന്‍ ഒരു സ്ത്രീയെക്കുറിച്ച് പങ്കുവച്ച കാര്യവും പാപ്പ പറഞ്ഞു. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും അയല്‍ക്കാരുടെയും എല്ലാം കുറ്റങ്ങളായിരുന്നു ആ സ്ത്രീക്ക് പറയാനുണ്ടായിരുന്നത്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ കുമ്പസാരക്കാരന്‍ സ്ത്രീയോട് ചോദിച്ചു ശരി മാഡം നിങ്ങള്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടോ..ഇല്ല എന്നായിരുന്നു അവരുടെ ആദ്യ മറുപടി. പിന്നീട് ഉണ്ടന്നും പറഞ്ഞു.

നല്ലകാര്യം മറ്റുള്ളവരുടെ കുറ്റം പറയുന്നത് നിര്‍ത്തിയെങ്കില്‍ ഇനി സ്വന്തം കുറവുകളെക്കുറിച്ച് പറഞ്ഞുതുടങ്ങാം..

ഒരുവന്‍ സ്വന്തം പാപങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാകുകയും അത് പറയാന്‍ സന്നദ്ധനാകുകയും ചെയ്യുമ്പോള്‍ തന്റെ ഹൃദയം ഈശോയ്ക്ക് താമസിക്കാനായി നല്കുകയാണ് ചെയ്യുന്നത്. പാപത്തിലൂടെ ദൈവവുമായുള്ള ബന്ധം മാത്രമല്ല കുടുംബം, സമൂഹം, എന്നിവയുമായെല്ലാം നാം വിഭജിക്കപ്പെടുകയാണ്; പാപ്പ പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like