സഭാ സ്വത്തുക്കളില്‍ സര്‍ക്കാര്‍ നീയന്ത്രണം സ്വാഗതാര്‍ഹം

ദേവസ്വം – വക്കഫ് ബോര്‍ഡ്‌ മാതൃകയില്‍ സഭാ സ്വത്തുക്കളില്‍ സര്‍ക്കാര്‍ നീയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഈ നിയമം ഉതകിയേക്കാം. ഇനിയും ഒരു സഭയായി അംഗീകൃതമായി രജിസ്റ്റര്‍ ചെയ്യാത്ത പെന്തകൊസ്തു സഭകളെ ഈ തീരുമാനം എത്രത്തോളം ബാധിക്കും എന്ന് വ്യക്തമല്ല. പക്ഷെ പെന്തകൊസ്തു സഭകളുടേത് ഉൾപ്പടെയുള്ള സഭാ സ്വത്തുക്കളില്‍ സര്‍ക്കാര്‍ നീയന്ത്രണം വരുന്നത് സ്വാഗതാര്‍ഹമാണ്.

നിയമം പ്രാബല്യത്തില്‍ വന്നാലുള്ള പ്രയോജനങ്ങള്‍;

• പള്ളി മുതലും വരുമാനവും കൃത്യമായി സര്‍ക്കാരില്‍ ബോധിപ്പിക്കണം.

• ഭരണ സമിതി തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സുതാര്യത കൈവരും.

• സ്വത്തുക്കളുടെ നീയന്ത്രണം അതതു പ്രാദേശീക സഭകളിലെ വിശ്വാസികളിലേക്ക് വരും. (പെന്തകൊസ്തു സഭകള്‍ ഉള്‍പ്പെടെ പല സഭകളുടെയും സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള നീയമപരമായ അവകാശം പ്രാദേശീക വിശ്വസികള്‍ക്ക് ഇപ്പോള്‍ ഇല്ല).

• ഓരോ പ്രാദേശിക സഭയും ഒരു ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്യുകയും സഭാസ്വത്ത് നീയന്ത്രിക്കാനും ഭരിക്കാനുമുള്ള അവകാശം ആ ട്രസ്റ്റില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യും.

• എകീക്രിതമായ് വരുമാനം കൈകാര്യം ചെയ്യുന്ന പ്രവണത അവസാനിക്കും.

ചില ക്രൈസ്തവ നേതൃത്വങ്ങള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും സഭാ വിശ്വാസികളില്‍ നിന്നും ഈ ബില്ല് പ്രാബല്യത്തില്‍ വരുന്നതിനു അനുകൂല പ്രതികരണമാണ് ഉണ്ടാകുന്നത്. യാക്കോബായ – ലത്തീന്‍ സഭകളും ബില്ലിന് അനുകൂലമായ് നിലപാട് സ്വീകരിക്കുവാനാണ് സാധ്യത. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ സഭാ സമുച്ചയങ്ങള്‍, സെമിത്തേരികള്‍, ചാപ്പലുകള്‍ എല്ലാം സര്‍ക്കാര്‍ നീയന്ത്രണത്തിലാകും. സെമിനരികള്‍, ആശുപത്രികള്‍, കോളജുകള്‍, അനാഥാലയം തുടങ്ങി, മാധ്യമ പ്രസ്സിദ്ധീകരണങ്ങള്‍ തുടങ്ങിയവയിലൊക്കെ നില്‍ക്കുന്ന സഭയുടെ നീയന്ത്രണങ്ങള്‍ കുറഞ്ഞു അവയുടെ ഭരണം പ്രാദേശീക സഭാ കമ്മറ്റികള്‍ക്ക് ലഭിക്കും.

നീയമം പ്രാബല്യത്തില്‍ വന്നാലുള്ള ആശങ്കകള്‍:

• കണ്‍വെന്‍ഷന്‍ പോലുള്ള സുവിശേഷ യോഗങ്ങള്‍ നടത്തുന്നതിനു നീയന്ത്രണം ഉണ്ടായേക്കാം.

• മറ്റു ഇതര സുവിശേഷ പ്രചാരണങ്ങള്‍ക്ക് സഭ നല്‍കി വരുന്ന സാമ്പത്തീക സഹായങ്ങളെ ദോഷകരമായ് ബാധിച്ചേക്കാം.

പെന്തകൊസ്തു സഭയില്‍ ഇപ്പോള്‍ സ്വത്ത് കൈകാര്യം ചെയ്യുന്ന രീതി:

കേരളത്തിലെ ഏറ്റവും വലിയ ഭൂസ്വത്തിനുടമാകളാണ് പല പെന്തകൊസ്തു സഭകളും. ഓരോ പ്രാദേശീക സഭയും നിരുപാധികമായി അവരുടെ സ്വത്തുക്കള്‍ സഭയ്ക്ക് എഴുതി കൊടുക്കണം. അങ്ങനെ എഴുതി കൊടുക്കുന്ന സ്വത്തില്‍ പിന്നീട് കഷ്ടപ്പെട്ട് സഭ പണിത വിശ്വാസികൾക്കോ ശുശ്രൂക്ഷകനോ ഒരു വിധത്തിലുള്ള അവകാശവും ഇല്ല. ഈ നിയമങ്ങള്‍ കാലാനുസൃതം അല്ലാത്തതും സഭകളില്‍ മുതലാളിത്ത സംസ്കാരം വളര്‍ത്താന്‍ മാത്രം ഉതകുന്നതുമായ ഒന്നാണ്. മാറിയ സാഹചര്യത്തില്‍ പെന്തകൊസ്തു സഭകളുടെ സ്വത്തുക്കളുടെ അവകാശവും അതാത് പ്രാദേശീക സഭാ വിശ്വാസികളില്‍ നിക്ഷിപ്തമാകണം. സര്‍ക്കാര്‍ ആ വിഷയത്തിലും ഉചിതമായി തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like