PYPAയും തിമഥി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നൊരുക്കുന്ന ‘ടീൻസ് റിട്രീറ്റ് – ലവ് ജീസസ്’

മൂന്നാർ: സംസ്ഥാന പി. വൈ. പി. എയും തിമഥി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു കേരളത്തിലെ 150ൽ അധികം സെന്ററുകളിലും, 14 സോണലുകളിലുമായി അവതരിപ്പിക്കുന്ന ‘ടീൻസ് റിട്രീറ്റ് – ലവ് ജീസസ്’ എന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും നോട്ടീസ് പ്രകാശനവും മൂന്നാറിൽ നടന്ന സ്റ്റേറ്റ് ക്യാമ്പിൽ വെച്ചു നടന്നു. പദ്ധതിയുടെ ഔദ്യോഗികമായ പ്രഖ്യാപനം പി. വൈ. പി. എ സംസ്ഥാന അധ്യക്ഷൻ ബ്ര. സുധി ഏബ്രഹാം നിർവഹിച്ചു. തുടർന്ന് സ്റ്റേറ്റ് ട്രഷറാർ ജസ്റ്റിൻ നേടുവേലിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിനോജ് ജോർജിന് നോട്ടീസ് നൽകി പ്രകാശനം ചെയ്തു.

സിജിൻ വര്ഗീസ്‌ നോട്ടീസ് വിതരണം ഉൽഘാടനം ചെയ്തു. അഡ്വ. ജോൺലി ജോഷി , Pr. പോൾ രാജ് , Pr. ജോയി പെരുമ്പാവൂർ, തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രവത്തകർ സമ്മേളനത്തിൽ സംബന്ധിച്ചു. ഈ വരുന്ന മധ്യവേനലവധിക്കാലത്തു കേരളത്തിലുടനീളം പി. വൈ. പി. എയുടെ നേതൃത്വത്തിൽ തിമഥി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വി ബി എസുകൾ സംഘടിപ്പിക്കുമെന്ന് ബ്ര. സുധി ഏബ്രഹാം അറിയിച്ചു. ‘ടീൻസ് റിട്രീറ്റ് – ലവ് ജീസസ്’ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 9605459181 ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.