കഥ: ഹാപ്പി ന്യൂ ഇയർ | രഞ്ജിത്ത് ജോയി

പടിഞ്ഞാറു സൂര്യൻ ചുവന്നു തുടങ്ങി..

ഇന്നത്തെ പന്തുകളി മതി : ബോളു കൈവശം എടുത്തു കൊണ്ടു ഞാൻ പറഞ്ഞു

എന്നാൽ ശരി… നേരം ഇരുട്ടി തുടങ്ങി ബോളു കാണാൻ കഴിയുന്നില്ല .. അഡ്വാവാൻസ് ഹാപ്പി ന്യൂയർ..

ഹാപ്പി ന്യുയർ… എല്ലാവരും തമ്മിൽ തമ്മിൽ  പറഞ്ഞു..

ചർച്ചിൽ എപ്പോഴാ മീറ്റിങ്ങ്  ??

പത്തിനാ..

ഞങ്ങളുടെ ചർച്ചിൽ ഒമ്പതിനാണെന്നു തോന്നുന്നു എബിക്കൊപ്പം
ഒപ്പം നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

ഞാൻ ഇപ്രാവിശ്യം ഈ ചടങ്ങുകൾക്കൊന്നുമില്ല…

എതു ചടങ്ങാ എബി?

എടാ, ആണ്ടറുതി… അതുതന്നെ..

അതിലെന്നാ ചടങ്ങുകളാ.. സംശയത്തോടെ ഞാൻ വീണ്ടു ചോദ്യാമാവർത്തിച്ചു.

എഴുന്നേറ്റു തീരുമാനം പറയുന്നു, പന്ത്രണ്ടു മണിയാകുബോൾ സ്തോത്രം ചെയ്യുന്നു, കലണ്ടർ തൂക്കുന്നു, വാഗ്ദത്ത വാക്യങ്ങൾ വിതരണം ചെയ്യുന്നു..

ഞങ്ങളുടെ ചർച്ചിൽ അങ്ങനെ കലണ്ടർ ഒന്നും തൂക്കാറില്ല. പിന്നെ പുതിയ ഒരു വർഷം വരുബോൾ ദൈവത്തിനു മഹത്വം കൊടുത്തുകൊണ്ടു തുടങ്ങുന്നതു നല്ലതല്ലേ? പിന്നെ നീ എന്തു ചെയ്യും ?

എന്നും ചെയ്യുന്നതു പോലെ… എനിക്കു എല്ലാം ദിവസം ഒരു പോലെയുള്ളു…

അതു ശരിയായ രീതിയല്ല എന്നാണ് എന്റെ ഒരു അഭിപ്രായം.  എല്ലാം ദിവസവും പുതിയ തിരുമനത്തോടെ കർത്താവിനോടു അടുക്കാൻ കഴിഞ്ഞാൽ എറ്റവു നല്ലതു.  എന്നാൽ പലപ്പോഴും അതിനു കഴിയാറില്ല എന്നതാണ് സത്യം.  വർഷാവസാനമെങ്കിലും സ്വയം വിലയിരുത്തലുകൾ നലതാണ്. എല്ലാ സ്ഥാപനകളും ആഴ്ച്ചയിലും മാസത്തിലും അവരുടെ പ്രകടനങ്ങൾ വിലയിരുത്താർ ഉണ്ടെങ്കിലും വർഷാവസാനം ഓഡിറ്റു മറ്റുമായി ഒന്നും കൂടെ നോക്കി അതിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷത്തെ ബഡ്ജറ്റ് തയാറാക്കുമെങ്കിൽ  നിത്യതയിലേക്ക് പോകുവാൻ കാത്തിരിക്കുന്നവർക്കു ഇതൊക്കെ എത്രയോ ആവശ്യമണ്.

നീ പറഞ്ഞതു ശരിയാണ് … ഞാൻ ഇതു സോഷിൽ മിഡിയിൽ കണ്ടതു കൊണ്ടു പറഞ്ഞു പോയതാടാ

സോഷിൽ മിഡിയയിൽ അങ്ങനെ പല അഭിപ്രായങ്ങളും വരും.. ചുമ്മാതാരിക്കുന്നവർ ഒരു ഓളത്തിനു വേണ്ടി കൊളുത്തി വിടുന്നതാ ഇതൊക്കെ..അതൊന്നു എറ്റെടുക്കാൻ നിൽക്കേണ്ട .. വീട്ടിലേക്കുള്ള വഴി തിരിയുമ്പോൾ ഞാൻ ഓർമ്മിപ്പിച്ചു.

വീട്ടിലെത്തി കുളിയു മറ്റും കഴിഞ്ഞപ്പോൾ എഴുമണിയായി..

അമ്മേ, ഒൻമ്പതിനു തന്നെയല്ലേ മീറ്റിങ്ങ്  ?

അതേ..ഇനി രണ്ടു മണിക്കുർ കൂടെ ഉണ്ട്.. നീ വേണമെങ്കിൻ കുറച്ചു നേരം കിടന്നു ഉറങ്ങ്..

ങ , നോക്കട്ടെ…

കുറച്ചുനേരം കട്ടിലിൽ കിടന്നെങ്കിലും .. ഉറക്കം ഒരു മരീചികയായി നിന്നു.. പല വിധ ചിന്തകൾ മനസിലൂടെ കടന്നു പോയി.. എബി പറഞ്ഞ ചടങ്ങുകളെക്കുറിച്ചുള്ള ചിന്തകളും വന്നു.  അങ്ങനെ നോക്കിയാൽ നമ്മുടെ ജീവിതചര്യ തന്നെ ഒരോ ചടങ്ങുകളല്ലേ? രാവിലെ എഴുന്നേൽക്കുന്നു, പല്ലു തേക്കുന്നു,  ആഹാരം കഴിക്കുന്നു, കേളെജിൽ പോകുന്നു.. എല്ലാ ദിവസവും ഇതു തന്നെ അവർത്തിക്കുന്നു..

മോനെ , നീ എഴുന്നേറ്റോ.. എട്ടരയായി.. ഒരുങ്ങിക്കോ..

ശരി .. അമ്മേ. പുതപ്പുകൾ മാറ്റി എഴുന്നേറ്റപ്പോൾ ചെറിയ കുളിരു ശരീരത്തിൽ വ്യാപിക്കുന്നു.. നോർത്ത് ഇഡ്യായിലെപ്പോലെ ഇപ്പം ഇവിടെയും സെറ്ററും മറ്റും ധരിക്കേണമെന്നു തോന്നുന്നു.

വളരെവേഗം ഒരുങ്ങി ചർച്ചിലെത്തി…
അല്പസമയത്തിനു ശേഷം പ്രാർത്ഥനയോടെ മീറ്റിങ്ങ് ആരംഭിച്ചു
ആരാധനയും സങ്കീർത്തനം വായനയ്ക്കും ശേഷം സാക്ഷ്യത്തിനും തിരുമാനത്തിനുമായി സമയം മാറ്റിവച്ചു:

ആദ്യമായി കൂട്ടികൾ എഴുന്നേറ്റു ” കഴിഞ്ഞ വർഷം ദൈവം തങ്ങളെ നടത്തി, അടുത്ത വർഷവും ദൈവത്തിന്റെ ക്യപയ്ക്കായി യാജിച്ചുകൊണ്ട് ഇരിക്കുന്നു.

ഇതേ സാക്ഷ്യം തന്നെ ചില മുതിർന്ന സഹോദരിമാരും പറയുവാനാഭിച്ചപ്പോൾ , ഈ വർഷം നടത്തിയതിനെക്കുറിച്ചു ഒന്നും പറയുന്നില്ല എന്നു ഒരു ചിന്ത എന്റെ ഉള്ളിലൂടെ കടന്നു പോയി.

സഹോദരിമാരുടെ ഭാഗം കഴിഞ്ഞപ്പോൾ വർഗ്ഗീസച്ചായൻ എഴുന്നേറ്റു.. കഴിഞ്ഞ പ്രാവിശ്യം എടുത്ത തീരുമാനങ്ങൾ ഒന്നും പൂർത്തികരിക്കാൻ കഴിയാത്തതു കൊണ്ടു അതു തന്നെ എറ്റു പറയുന്നു എന്നു പറഞ്ഞു ശേഷം തൽസ്ഥാനം പൂകി.

ഈ സമയവരെ എടുത്ത തീരുമാനങ്ങൾ ഒന്നും പ്രാവർത്തികമാക്കുവാൻ കഴിയാത്തതുകൊണ്ടും താൻ ഇന്നു സാക്ഷ്യം പറയുന്നില്ല എന്ന വാശിയിലായിരുന്നു ചാക്കോച്ചൻ.

ചിലർ അനേക സംഭവങ്ങൾ ഈ ലോകത്തു നടമാടിയെങ്കിലും ദൈവം തങ്ങളെ പരിപാലിച്ചു എന്നു പറഞ്ഞു ഇരുന്നു.

ഞാനും എന്നെ തന്നെ ഒന്നു പരിശോധിച്ചു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം എന്റെ പ്രാർത്ഥന , വചനധ്യാനം എന്നിവ  വളരെ കുറഞ്ഞു പല ദിവസങ്ങളിലും പ്രാർത്ഥിക്കാതെ കടന്നു പോയി.. മീറ്റിങ്ങുകൾ പലതും പഠനത്തിന്റെ പേരും പറഞ്ഞു മുടക്കി.. എന്നാൽ ആ സമയത്തിരുന്നു ഒന്നും പഠിച്ചതുമില്ല. ദൈവം തന്നെ നടത്തിയ വിധങ്ങൾ വലിയവയാണ് .ഫീസടയ്ക്കുവാൻ കശില്ലാത്ത ബുന്ദിമുട്ടിയിട്ടുണ്ട്.. പപ്പായ്ക്കു ജോലിയിലാതെ ആറെഴുമാസം കടന്നുപോയി .. അതിൽ ഒരു ദിവസം ബസിൽ ടിക്കറ്റിനായി ആകെ കൈയിലുണ്ടായിരുന്ന  അഞ്ചു രൂപ നീട്ടിപ്പോൾ അതു കിറിയതാണ് എന്ന കാരണത്താൽ കണ്ടക്ടർ തന്നെ ഇറക്കി വിടാൻ ബെല്ലടിച്ചതാണ് , ആരോ ദൈവകരം പോലെ നീട്ടിയതുകൊണ്ടു താൻ അന്നു നാണക്കേടിൽ നിന്നും രക്ഷപ്പെട്ടു.. അതിനുശേഷം പപ്പയ്ക്ക് വിദേശത്തു ഒരു ജോലി കിട്ടുവാനുമെല്ലാം ദൈവം ക്യപ ചെയ്തു.  അനേക അനുഭവങ്ങൾ ദൈവം തന്നെ നടത്തിയതായി ഉണ്ട് ..ഇനി ജീവിതത്തിൽ വലിയ മാറ്റം  ഇന്നു മുതൽ ഉണ്ടാക്കും കർത്താവുമായി ബന്ധം പുനസ്ഥാപിക്കും ദൈവത്തോടെ ആലോചനചോദിക്കാത്ത ഒരു കാര്യവും തന്റെ ജീവിതത്തിൽ ഇനി ഉണ്ടാകുകയില്ല എന്നുള്ള തീരുമാനത്തോടെ ഞാനിരുന്നു.

സാക്ഷ്യങ്ങൾ തീർന്നപ്പോൾ എല്ലാവരോടും എഴുന്നേറ്റു നിന്നു ദൈവത്തെ മഹത്ത്വപ്പെടുത്താൻ പാസ്റ്റ്ർ ആഹ്വാനം ചെയ്തു…

ഒരുവർഷക്കാലം ദൈവം തങ്ങളെ നടത്തിയ വിധങ്ങളെ ഓർത്തു .. ചിലർ കണ്ണിരോടെയും മറ്റുചിലർ സന്തോഷത്തോടെയും ദൈവത്തെ മഹത്വപെടുത്തിക്കൊണ്ടിരുബോൾ.. പെട്ടെന്നു പുറത്തു വലിയ ശബ്ദത്തോടെ പടക്കം പൊട്ടി തുടങ്ങി. ഇതു കേട്ടു ഉറങ്ങി കിടന്ന കുട്ടികൾ കൂടി എഴുന്നേറ്റു ദൈവത്തെ സ്തുതിച്ചു… പ്രാർത്ഥനയ്ക്കുശേഷം  ഒരോത്തരായി തമ്മിൽ തമ്മിൽ ഉരുവിടാൻ തുടങ്ങി ” ഹാപ്പി ന്യു ഇയർ ” ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.