ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 95-ാമത് ജനറൽ കൺവൻഷൻ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ 95-ാമത് ജനറൽ കൺവൻഷൻ ജനുവരി 22 തിങ്കൾ 28 ഞായർ വരെ ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ സ്റ്റേഡിയം പ്രത്യാശ നഗറിൽ നടക്കും. 22 തിങ്കൾ വൈകിട്ട് 5.30 മണിക്ക് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ ദൈവസഭ ഓവർസീയർ റവ. ഡോ. കെ. സി. സണ്ണികുട്ടി ഉദ്ഘാടനം ചെയ്യും. എജ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ എൻ. എ. തോമസ്കുട്ടി അദ്ധ്യക്ഷത വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വരപ്രാപ്തരും അഭിഷിക്തതുമായ ദൈവദാസൻമാർ പ്രസംഗിക്കും.
ജനറൽ കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഓവർസീയർ ജനറൽ കൺവീനറായും പാസ്റ്റേഴ്സ് ലാലു തോമസ്(പബ്ലിസിറ്റി) ജയിംസ് കെ. തോമസ്(ഫിനാൻസ്) സണ്ണി വർക്കി(തിരുവത്താഴം) വി. ജോർജ്(സ്നാനം) ഇ. ജെ. ജേക്കബ്(പന്തൽ) റ്റി. വി. മാത്യു(അഷേഴ്സ്) പി. സി. എബ്രഹാം(അക്കോമഡേഷൻ) സി. ജെ. വർഗ്ഗീസ്( സ്റ്റേജ്) ജോസഫ് ചാക്കോ(ഫുഡ്) മാത്യൂ ശമൂവേൽ(മീഡിയ) എൻ. എ. തോമസ്കുട്ടി(പരാതി) പി. റ്റി. നിക്സൺ(വോളന്റിയേഴ്സ്) കെ. ജെ. ജോസ്(സ്വാഗതം) കെ. പി. ബന്നി(മ്യൂസിക്) രാജൻ മാത്യൂ(ഫോട്ടോസ്) എം. ജെ. സണ്ണി(ട്രാൻസ്പോർട്ട്) ജോമോൻ ജോസഫ് (റിസപ്ഷൻ) റ്റി. ഡി. രാജു(സെക്യൂരിറ്റി) കെ. എസ്‌. സിബിച്ചൻ(ഇൻഫർമേഷൻ) കെ. കെ. പ്രസാദ് (സ്റ്റാൾ) പി. ജെ. സണ്ണി (സാനിട്ടറി) എസ്. യോവേൽ(വാട്ടർ) സണ്ണി ജേക്കബ്(കൺസ്ട്രഷൻ) ഐസക് ജോൺ(ഡക്കറേഷൻ ) സജി പി. തോമസ് (മെയ്ന്റെൻസ്) കെ. വി. മാത്യു(പ്ലാനിംഗ്) പി. കെ. അലക്സ്(മെഡിക്കൽ) ബ്ര. എബ്രഹാം ജോൺ(ടെലികാസറ്റിംഗ്) വി. കെ. ജോയി(പാർക്കിംഗ്) വി.ഡി ജോസഫ് (പ്രയർ) വില്യം ജേക്കബ് (കൗൺസിലിംഗ്) കെ. സി. ശമൂവേൽ(പി.ആർ.ഓ) ബ്ര. പി. ജി. പ്രസാദ്( ന്യൂസ്) സി. ബേബിച്ചൻ(ലൈറ്റ് & സൗണ്ട്) കെ. ജെ. ജോസഫ്( വിജിലൻസ്) രാജൻ ഡേവിഡ് (ഗൗണ്ട് ക്ലീനിംഗ്) എ. ജെ. ജോസഫ് (ലിറ്ററേച്ചർ) എന്നിവർ കൺവീനേഴ്സായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

കൺവൻഷൻ തീം:”ആത്മാവിന്റെ ഐക്യത”- Unity In Spirit.eph 4:3. ചർച്ച് ഓഫ് ഗോഡ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും.

ശുശ്രൂഷക സമ്മേളനം, കാത്തിരിപ്പുയോഗം, ബൈബിൾ പഠനം, മിഷൻ ചലഞ്ച്, യുവജന-എസ്. എസ്. സമ്മേള്ളനം, സ്നാനം, സഹോദരി സമ്മേള്ളനം, സാംസ്കാരിക സമ്മേളനം, ബൈബിൾ കോളേജ് ഗ്രാഡുവേഷൻ, സംയുക്ത ആരാധന, തിരുവത്താഴം, വിവിധ ഡിപ്പാർട്ടുമെൻറുകളുടെ സംയുക്ത മീറ്റിംഗ്‌, സംഗീത സായാഹ്നങ്ങൾ എന്നിവ കൺവൻഷന്റെ പ്രത്യേകതകൾ ആണ്.

28 ഞായർ രാവിലെ 8 മണി മുതൽ 1 മണി വരെ നടക്കുന്ന സംയുക്ത ആരാധനയിൽ ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ആയിരകണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും. സംയുക്ത ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും ഓവർസീയർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.