ക്രൈസ്റ്റ് അംബാസ്സഡേർസ് കായംകുളം സെക്ഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സന്ദേശ റാലി

കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസ്സഡേർസ് കായംകുളം സെക്ഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ക്രിസ്തുമസ് സന്ദേശ-ലഹരി വിരുദ്ധ സുവിശേഷ റാലി നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് കായംകുളം സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പി. പി. വർഗ്ഗീസ് ചുനക്കരയിൽ പ്രാർത്ഥിച്ച് ആരംഭിച്ചു. തുടർന്ന് റാലി ചാരുംമൂട്, വള്ളികുന്നം, കണ്ണനാംകുഴി, കറ്റാനം, കാപ്പിൽ, പുതുപ്പള്ളി എന്നിവിടങ്ങളിൽ സുവിശേഷഘോഷണം നടത്തുകയും കായംകുളം പാർക്ക് മൈതാനത്തിൽ 6:30ന് സമാപിക്കുയും ചെയ്തു.

ഏകദേശം അൻപത് ഇരുചക്ര വാഹങ്ങളിലായി എൺപതോളം യുവജനങ്ങൾ പങ്കെടുത്തു. അനുഗ്രഹീത കർതൃദാസന്മാരുടെ സാനിധ്യവും, സെക്ഷൻ സി. എ കമ്മറ്റി അംഗങ്ങളുടെ സഹകരണവും, യുവജങ്ങളുടെ ഒത്തൊരുമയും, ദൈവമക്കളുടെ പ്രാർത്ഥനയും റാലി വൻ വിജയത്തിലേക്ക് എത്തിച്ചു. അനേകർക്ക് ഈ സുവിശേഷഘോഷണം അനുഗ്രഹമായി തീരുവാൻ ഇടയായി. ഈ പ്രവർത്തനത്തിലൂടെ ദൈവനാമം മഹത്വപ്പെടുത്തുവാൻ ഇടയായതിൽ അതിയായ സന്തോഷമുണ്ടെന്ന് സംഘാടകർ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.