തിരുവനന്തപുരത്ത് പള്ളി അടിച്ചു തകർത്ത കേസില്‍ രണ്ടു പേര്‍ പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കട കുട്ടമല സി എസ് ഐ പള്ളി അടിച്ചു തകര്‍ക്കുകയും വൈദികനെ മര്‍ദ്ദിച്ച ശേഷം പണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. കുട്ടമല വാഴിച്ചല്‍ പുറുത്തിപ്പാറ പി വി എന്‍ ഹൌസില്‍ ബിനുകുമാര്‍, ഇലങ്കത്ത് മണ്ണടി കിഴക്കെക്കര വീട്ടില്‍ വിനോദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനാലിനാണ് കേസിനാസ്പദമായ സംഭവം. പള്ളി വൈദികനായ ലോറന്‍സിനെ പ്രതികള്‍ കൈയേറ്റം ചെയ്ത്തിനു ശേഷം പള്ളി ആക്രമിച്ചു നാശനഷ്ടം വരുത്തുകയും ഇതിനു ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേക്ഷണത്തില്‍ പാലോട് സ്വദേശിയായ ശശി എന്നയാളിന്റെ വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന് പോലീസ് അറിയിച്ചു.

post watermark60x60

Courtesy: Manorama News

-ADVERTISEMENT-

-ADVERTISEMENT-

You might also like