എഴുതുക എന്നത് ദൈവത്തിൻറെ കല്പന ; പാസ്റ്റർ കെ.സി.ജോൺ

കോട്ടയം:എഴുതുക എന്നത് ദൈവത്തിൻറെ കല്പനയാണെന്നും അതു നിർവ്വഹിക്കപ്പെടുന്നവൻ ദൈവരാജ്യ നന്മയ്ക്കായി എഴുതണമെന്നും പാസ്റ്റർ കെ.സി.ജോൺ പ്രസ്താവിച്ചു. സുവിശേഷ വ്യാപനത്തിനു വേണ്ടി എഴുതുമ്പോഴാണ് ദൈവത്തിൻറെ എഴുത്ത് കാരനാവുന്നത്.ന്യൂസ് വാല്യുവിനെക്കാൾ അതിലെ ഉദ്ദേശ്യമാണ് ദൈവം കണക്കിടുന്നത്. മറ്റുള്ളവരെ അപമാനിക്കാനും താഴ്ത്തിക്കെട്ടാനും എഴുതരുത്. ലഭിച്ച ഭാഷയും കഴിവും ദൈവം തരുന്നതാണ് എന്ന ചിന്ത എഴുത്തുകാരനുണ്ടാവണം. കോട്ടയം സീയോൻ ടാബർനാക്കിളിൽ ഡിസംബർ 8 ന് നടന്ന മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.പി.സി സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് അദ്ധ്യഷനായിരുന്നു. സെക്കുലർ പത്രങ്ങളെക്കാൾ ആത്മീയ പത്രങ്ങൾ വിലമതിക്കപ്പെടുന്നുണ്ട്. ആത്മീയ പത്രതാളുകൾ മനുഷ്യനെ രൂപാന്തിരപ്പെടുത്തുന്നുവെന്നും

post watermark60x60

ദൈവനാമ മഹത്വത്തിനു നുതകുന്ന എഴുത്തകൾ എഴുതുന്നവരാകണം എഴുത്തുകാരെന്നും പാസ്റ്റർ കെ.സി.തോമസ് പറഞ്ഞു.

ഗുഡ് ന്യൂസ് വാരിക ചീഫ് എഡിറ്റർ സി.വി.മാത്യു മുഖ്യ പ്രഭാഷണം നടത്തി.

Download Our Android App | iOS App

ഐ.പി.സിയുടെ ചരിത്രത്തിലിടം നേടിയ സംഗമാമാണിതെന്നും സഭയുടെ പ്രോത്സാഹനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.പാറയിൽ കൊത്തിയ അക്ഷരങ്ങൾ പോലെ എഴുത്തുകാരൻ എഴുതണം.നേതൃത്വത്തെ തിരുത്താനും നേർ വഴിക്ക് നയിക്കാനും പത്രങ്ങൾക്ക് ഉത്തരവാദിത്യമുണ്ട്.ക്രിയാത്മക വിമർശനം സഭയെ വളർത്തുമെന്നും മറിച്ചായാൽ ദൈവനാമം ദുഷിക്കപ്പെടുമെന്നും സി.വി.മാത്യു പറഞ്ഞു. ഹാലേലൂയാ ചീഫ് എഡിറ്റർ സാം കുട്ടി ചാക്കോ നിലമ്പൂർ പ്രമേയം അവതരിപ്പിച്ചു.

എഴുത്തുകാരെ സഭ അംഗീകരിക്കണമെന്നും സഭയെ നേർവഴിക്ക് നടത്താൻ പത്രങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു പൂവക്കാല, ഐ.പി.സി സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി.ഏബ്രഹാം, സംസ്ഥാന ട്രഷറാർ ജോയി താനുവേലിൽ, ഗുഡ് ന്യൂസ് എഡിറ്റർ ഇൻ ചാർജ് ടി.എം മാത്യു, മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, സങ്കീർത്തനം മാസിക ചീഫ് എഡിറ്റർ  വിജോയ് സ്കറിയ, ജാലകം എഡിറ്റർ പാസ്റ്റർ രാജു ആനിക്കാട്,  സ്വർഗീയ ധ്വനി ചീഫ് എഡിറ്റർ   ഫിന്നി പി മാത്യു, മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ ടോണി ഡി ചെവ്വൂക്കാരൻ, പാസ്റ്റർ വി.പി.ഫിലിപ്പ് ,പാസ്റ്റർ വർഗീസ് മത്തായി, ജോളി അടിമത്ര ,ഡോ. കുഞ്ഞപ്പൻ സി.വർഗീസ് എന്നിവർ പ്രസംഗിച്ചു. പവർ വിഷൻ ചാനൽ CEO ബ്രദർ സജി പോൾ,

സീയോൻ കാഹളംചെയർമാൻ പാസ്റ്റർ ഏബ്രഹാം ജോർജ്, സീയോൻ കാഹളം ചീഫ് എഡിറ്റർ ബ്രദർ സുധി കല്ലുങ്കൽ, കാഹളം ടി.വി. CEO ഷെറിൻ കാഹളം,ഡിസേർട്ട് വോയ്സ് ഓൺലൈൻ ചീഫ് എഡിറ്റർ കെ.ബി.ഐസക് തുടങ്ങി ഒട്ടേറെ മാധ്യമ പ്രവർത്തകരും എഴുത്തുകാരും സന്നിഹിതരായിരുന്നു. മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ്   കോർഡിനേറ്റിംഗ് എഡിറ്ററുമായ സജി മത്തായി കാതേട്ട് സ്വാഗത വും സുഭാഷിതം ചീഫ് എഡിറ്റർ പാസ്റ്റർ സി.പി.മോനായി നന്ദിയും പറഞ്ഞു. ഐ.പി.സി.സിയുടെ അംഗങ്ങളായ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനം ജനുവരിയിൽ  19 ന് കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുമെന്ന് ഐ.പി.സി.ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. കെ.സി.ജോൺ പ്രസ്താവിച്ചു.ഇതിനായി  ആറംഗ സമിതിയെ ചുമതലപ്പെടുത്തി.ഗ്ലോബൽ മീറ്റിന്റെ നടത്തിപ്പിലേക്കായി പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി), ബ്രദർ .സി.വി മാത്യു (ചെയർമാൻ), സജി മത്തായി കാതേട്ട് (കൺവീനർ), പാസ്റ്റർമാരായ സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ,രാജു ആനിക്കാട്,ബ്രദർ ഫിന്നി പി.മാത്യു എന്നിവരെ ചുമതലപ്പെടുത്തി.

ഗ്ലോബൽ മീറ്റിൽപങ്കെടുക്കാനാഗ്രഹിക്കുന്നവർ

9447372726, 9447878975 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like