94ാമത് കുമ്പനാട് കൺവൻഷൻ ജനുവരി 14 മുതൽ

ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് പ്രസ്ഥാനമായ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ എന്നതിലുപരി വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളിലുമുള്ള വിശ്വാസികളുടെയും ദൈവവചന സ്‌നേഹികളായ മലങ്കരയിലെ ക്രിസ്തീയ വിശ്വാസികളുടെയും സംഗമമായ കുമ്പനാട് കണ്‍വന്‍ഷന്‍ 2018 ജനുവരി 14 മുതൽ

കുമ്പനാട്: 94-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍ 2018 ജനുവരി 14 മുതല്‍ 21 വരെ നടക്കും. 1925 ല്‍ റാന്നിയില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ പിന്നീട് കുമ്പനാട് ഹെബ്രോന്‍പുരത്തേയ്ക്ക് മാറുകയായിരുന്നു. കുമ്പനാട് കണ്‍വന്‍ഷന്‍ എന്ന പേരില്‍ ഇത് ചരിത്രത്തിന്റെ ഭാഗമായി. ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് പ്രസ്ഥാനമായ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ എന്നതിലുപരി വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളിലുമുള്ള വിശ്വാസികളുടെയും ദൈവവചന സ്‌നേഹികളായ മലങ്കരയിലെ ക്രിസ്തീയ വിശ്വാസികളുടെയും സംഗമമായ കുമ്പനാട് കണ്‍വന്‍ഷന്‍ 2018 ജനുവരി 14 ന് ഞായറാഴ്ച വൈകിട്ട് 6ന് ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പരിശുദ്ധാത്മാവിന്റെയും ശക്തിയുടെയും അഭിഷകം എന്ന കണ്‍വന്‍ഷനിലെ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി അഭിഷിക്തന്മാരായ ദൈവദാസന്മാര്‍ ദൈവവചനം പ്രഘോഷിക്കും. ദിവസവും രാവിലെ 5ന് മദ്ധ്യസ്ഥപ്രാര്‍ത്ഥനയും വൈകിട്ട് 6ന് സുവിശേഷയോഗവും നടക്കും. 16 ചൊവ്വ രാവിലെ 10 ന് ഹെബ്രോന്‍ ബൈബിള്‍ കോളേജ് പി.ജി ഗ്രാഡുവേഷന്‍. 18 വ്യാഴം ഉച്ചയ്ക്ക് 2 ന് സോദരീസമാജം വാര്‍ഷിക സമ്മേളനം, 19 വെള്ളി ഉച്ചയ്ക്ക് 2ന് മിഷണറി മീറ്റിംഗ്, 20 ന് ശനി രാവിലെ 8ന് സ്‌നാന ശുശ്രൂഷ ഉച്ചയ്ക്ക് 2ന് പി.വൈ.പി.എ,സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനം എന്നിവയാണ് പ്രധാന യോഗങ്ങള്‍. ജനുവരി 21 ഞായര്‍ രാവിലെ എട്ടിന് നടക്കുന്ന സംയുക്ത സഭായോഗത്തോടും തിരുമേശ ശുശ്രൂഷയോടും കൂടെ കണ്‍വന്‍ഷന്‍ പര്യവസാനിക്കും.

കണ്‍വന്‍ഷന്റെ അനുഗ്രഹത്തിന് വേണ്ടി ജനുവരി 7 മുതല്‍ 13 വരെ കുമ്പനാട് കണ്‍വന്‍ഷന്‍ പന്തലില്‍ വച്ച് ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗങ്ങളും നടക്കും. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വിത്സന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ. സി.ജോണ്‍, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് പിലിപ്പ്, ട്രഷറാര്‍ ബ്രദര്‍ സജി പോള്‍ എന്നിവര്‍ എക്‌സിക്യൂട്ടീവായി ഐ. പി. സിയ്ക്ക് ശക്തമായ നേതൃത്വം നല്‍കുന്നു. പബ്ലിക്കേഷന്‍ ബോര്‍ഡ് കണ്‍വീനറായി ബ്രദര്‍ എം. വി. ഫിലിപ്പ്, ജോയിന്റ് കണ്‍വീനറായി ബ്രദര്‍ കുര്യന്‍ ജോസഫും പ്രവര്‍ത്തിക്കുന്നു.

ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യും.
ജന. സെക്രട്ടറി പാസ്റ്റർ ഡോ. കെ. സി ജോൺ അദ്ധ്യക്ഷനും ആയിരിക്കും.
പ്രഥമ ദിനം പാസ്റ്റർ സണ്ണി കുര്യൻ വചന ശുശ്രൂഷ നടത്തും.
മറ്റു വിവരങ്ങൾ:
1. കൺവൻഷൻ Cost conscious ആയിരിക്കും.
ആഡംബരം, അനാവശ്യ ചെലവകൾ, എല്ലാത്തിലും കർശന നിയന്ത്രണമുണ്ടാവും.
പുറത്ത് ഒരിടത്തും അക്കോമഡേഷൻ സഭയുടെ ഉത്തരവാദിത്വത്തിൽ ചെയ്യുന്നതല്ല.
2. Eco friendly ആയിരിക്കും. അധികൃതരുമായി ആലോചിച്ച് മാലിന്യ പ്രശ്നവും, കൺവൻഷൻ സ്ഥലത്തെയും മറ്റുമുള്ള ശുചീകരണം സൂഷ്മമായി നിരീക്ഷിക്കും.
3. അതിഥി പ്രസംഗ ഉണ്ടായിരിക്കുകയില്ല.
നമ്മുടെ ശുശ്രൂഷകന്മാർക്ക് പ്രാധാന്യം നല്കും.
4. മീഡിയ& പ്രസ് ഗാലറി ഉണ്ടായിരിക്കും.
5. ഭക്ഷണക്രമീകരണത്തിലും വിതരണത്തിലും ശക്തമായ monitoring ഉണ്ടായിരിക്കും.
6. പാർക്കിംഗ് സൗകര്യം കഴിഞ്ഞ വർഷത്തെക്കാളും മെച്ചപ്പെടുത്തും.
7. സ്റ്റേജിൽ അനാവശ്യക്കാർ കയറുന്നതും ഇരിക്കുന്നതും നിരീക്ഷിക്കും.
8. ഐ.പി.സി യുടെ ചരിത്രത്തിലിടം നേടിയ IPC Global meet നെ കുറിച്ചുള്ള ആലോചന മീറ്റിംഗ് സിസംബർ 21ന് വൈകിട്ട് 4.30ന് തിരുവല്ലയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.