പ്രിസൺ ഫെല്ലൊഷിപ്പ്‌ കേരള – ക്രിസ്തുമസ് പരിപാടികൾ സംഘടപ്പിച്ചു

ബെൻസൻ മൈക്കിൾ

പ്രിസൺ ഫെല്ലൊഷിപ്പ്‌ കേരളയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ജയിലുകൾ കേന്ദ്രീകരിച്ച് അന്തേവാസികൾക്കായ് ക്രിസ്തുമസ് പരിപാടികൾ നടത്തി.

post watermark60x60

ഡിസംബർ 14 വ്യാഴം ഉച്ചക്ക്‌ 2 മണിക്ക് വിയ്യൂർ വനിത ജയിലിൽ നടന്ന പരിപാടിയിൽ ശ്രീമതി ആൻസി നേത്രുത്വം നൽകി. ശ്രീമതി
ശൊഭ സണ്ണിയുടെ നേത്രത്വത്തിൽ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. ശ്രീമതി മോളിക്കുട്ടി ടീച്ചർ ക്രിസ്തുമസ്സ്‌ സന്ദേശം നൽകി. എല്ലാവർക്കും പ്രത്യേക ബുക്ക്‌ പാക്കറ്റുകൾ വിതരണം ചെയ്തു.

Download Our Android App | iOS App

ഡിസംബർ 15 വെള്ളിയാഴച്ച്‌ ഉച്ചകഴിഞ്ഞ് 2 മണി മുതൽ  കോഴിക്കോട്‌ ചേവായുർ ഗവ. ത്വൊക്ക്‌ രോഗാശുപത്രിയിൽ ക്രിസ്തുമസ് പരിപാടികളും കേക്ക്‌ ഓറഞ്ച്‌ എന്നിവ വിതരണവും നടത്തി. ആശുപത്രി ചാപ്പലിൽ നടന്ന പരിപാടികൾക്കു ശ്രീ ബാബു കെ മാത്യു (ഡയറക്റ്റ്‌ർ, പി എഫ്‌ കെ) നേത്രുത്വം നൽകി. മനോഹരമായ ക്രിസ്തുമസ്സ് ഗാനങ്ങൾ ടീം അംഗങ്ങൾ ആലപിച്ചു. ശ്രീ. എം സി ദാസ്‌ ക്രിസ്തുമസ്സ് സന്ദേശം നൽകി. ശ്രീ ലിസ്സി ജോൺ (UESI), ഷിബിൻ വർഗ്ഗീസ്‌ (ICPF) എന്നിവർ ക്രിസ്തുമസ് ആശംസകൾ നേർന്നു. ചാപ്പലിലെ പരിപാടികൾക്കു ശേഷം കിടപ്പുരോഗികളുടെ വാർഡുകളിൽ കടന്നുപോയി ക്രിസ്തുമസ്സ് ഗാനങ്ങൾ പാടുവാനും സന്ദേശങ്ങൾ അറിയിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് രോഗം ഭേദമായിട്ടും ഭവനങ്ങളിൽ പോകുവാൻ കഴിയാതെ റീഹാബിലിറ്റേഷൻ സെന്റ്‌റിൽ കഴിയുന്ന അന്തേവാസികളുടെ അടുത്തു ചെന്ന് സന്ദേശങ്ങൾ അറിയിക്കുവാനും പാട്ടുകൾ പാടുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും കഴിഞ്ഞു. ഈ ആശുപത്രിയിലെ എല്ലാ അന്തേവാസികൾക്കും സ്റ്റാഫിനും ക്രിസ്തുമസ്സ് കേക്കും ഓറഞ്ചും വിതരണം ചെയ്തു. ഇവിടെ കഴിയുന്ന എല്ലാ അന്തേവാസികൾക്കവേണ്ടിയും അവരെ പരിചരിക്കുന്നവർക്കു വേണ്ടിയും ദൈവജനത്തിന്റെ പ്രാർത്‌ഥന ചോദിക്കുന്നു.

ഡിസംബർ 16 ശനിയാഴ്ച്ച ഉച്ചക്ക്‌ രണ്ടുമണിക്ക്‌ കോഴിക്കോട്‌ ഗവ. വൃദ്‌ധമന്ദിരത്തിൽ അന്തേവാസികൾക്കായി ക്രിസ്തുമസ് പരിപാടികൾ നടത്തി. സ്ത്രീകളും പുരുഷന്മാരുമായി എകദേശം 98 പേർ ഇവിടെ കഴിയുന്നു. പി എഫ്‌ കെ ഡയറക്ടർ ശ്രി ബാബു കെ മാത്യു ആമുഖ പ്രഭാഷണം നടത്തി. ക്രിസ്തുമസ്സ് ഗാനങ്ങൾ ആലപിക്കുകയും ക്രിസ്തുമസ്സ് കേക്കും ഓറഞ്ചും വിതരണം ചെയ്യുകയും ഉണ്ടായി. ഇവിടെ കഴിയുന്ന പ്രായമായ മാതാ പിതാക്കൾക്കുവേണ്ടിയും അവരെ സംരക്ഷിക്കുന്ന ഉദ്ധ്യൊഗസ്ഥർക്കു വേണ്ടിയും പ്രാർത്‌ഥിച്ചു.

-ADVERTISEMENT-

You might also like