വിശുദ്ധ ത്രിത്വം; പാസ്റ്റര്‍ റ്റി. ജെ സാമുവേലിന്‍റെ പ്രസ്താവന അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ ഔദ്യോഗീക വിശദീകരണം

ഷാര്‍ജ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സമൂഹത്തിൻറെ ഉത്തരവാധിത്വപെട്ട ഒരു ലീഡര്‍ ആയ തനിക്കു ഇന്ന് വിശ്വാസ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ത്രിത്വ സംബന്ധമായ വിഷയത്തില്‍ ഔദ്യോഗീക പ്രതികരണം നല്‍കുവാനുള്ള ബാധ്യസ്ഥത ഉണ്ടെന്നു പാസ്റ്റര്‍ റ്റി. ജെ സാമുവേല്‍. ദൈവീക ത്രിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ഷാര്‍ജയിലെ അഗപ്പേ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന ബൈബിള്‍ ക്ലാസ്സില്‍ ഒന്നാം ദിനം ക്ലാസ്സുകള്‍ നയിക്കവെയാണ് അദ്ദേഹം ഇപ്പ്രകാരം പറഞ്ഞത്. തന്‍റെ പ്രതികരണം ഔദ്യോഗീക പ്രതികരണമാണ്, അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഉപദേശമാണ്.

സമീപ കാലത്ത് യേശു നാമ ഉപദേശവും, യഹോവ സാക്ഷികളുടെ ഉപദേശവും പെന്തകൊസ്തു സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന സ്ഥിതിക്ക് പാസ്റ്റര്‍ റ്റി. ജെ സാമുവേലിന്റെ പ്രസ്താവന പെന്തകോസ്ത് ലോകം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. യേശുനാമ ഉപദേശത്തെ പ്രതിരോധിക്കാന്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, ഷിബു പീടിയക്കല്‍, അഭിലാഷ് രാജ്, തുടങ്ങി ചില ദൈവദാസന്മാര്‍ തുടര്മാനമായി ഈ വിഷയത്തില്‍ എതിര്‍ വാദമുഖങ്ങളെ ഖണ്ഡിച്ചു സംവാദങ്ങള്‍ നടത്തി വരുന്നുണ്ടെങ്കിലും പെന്തകൊസ്തു സഭയുടെ ഔദ്യോഗീക നേതൃത്വത്തില്‍ നിന്നും ഒരു പ്രസ്താവന ഇതുവരെ ഉണ്ടായിട്ടില്ലയിരുന്നു. വിശ്വാസികളുടെ ഇടയില്‍ ഇത്രയും സംശയം ഉണ്ടാക്കുന്ന ഒരു വിഷയം സമീപകാലത്ത് വളരെ ചര്ച്ചയായിട്ടും പെന്തകൊസ്തു സഭാ നേതൃത്വം ഉപദേശ സംബന്ധമായി അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഈ വിഷയത്തില്‍ മൌനം തുടര്‍ന്നത് നവ മാധ്യമങ്ങളില്‍ ശക്തമായ പ്രതിക്ഷേധത്തിന് കാരണമാക്കിയിരുന്നു. തുടര്‍ സംവാദങ്ങള്‍ ഒരുക്കി വചന പഠനത്തിനു അവസരം ഒരുക്കുന്ന ന്യൂമ ഹെര്‍മനോട്ടിക്സ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനവും ശ്ലാഖനീയമാണ്.

ഇന്നലെ ആരംഭിച്ച ബൈബിള്‍ ക്ലാസ് ഇന്നും നാളെയും തുടരും. ക്രൈസ്തവ എഴുത്തുപുര ഫെയ്സ്ബുക് പേജിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.