കേരളാ സംസ്ഥാന PYPA താലന്ത് പരിശോധനയ്ക്കു അനുഗ്രഹീത തുടക്കം

ജസ്റ്റിൻ കായംകുളം

കുമ്പനാട്: 2017ലെ താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ ചർച്ചിൽ PYPA കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ സുധി എബ്രഹാം കല്ലുങ്കൽ ഉദഘാടനം ചെയ്തു. ഓൺലൈൻ കാലഘട്ടത്തിൽ ആർക്കെതിരെയും എന്തും പറയാമെന്നുള്ള കാഴ്ചപ്പാട് മാറ്റി ദൈവം തന്നിരിക്കുന്ന കഴിവുകൾ സൃഷ്ടിപരമായ രീതിയിൽ വിനിയോഗിക്കണമെന്ന് അദ്ദേഹം ഉദഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇവാ. സിനോജ് ജോർജ് അധ്യക്ഷനായിരുന്നു.

post watermark60x60

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ജെയ്സൺ സോളമൻ അറിയിച്ചു. ആലപ്പുഴ മേഖലാ പ്രസിഡണ്ട്‌ ജസ്റ്റിൻ രാജ്, സാം പുത്തൻകുരിശ് എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി ഇവാ. ജോർജ് തോമസ് നിർദ്ദേശങ്ങൾ കൊടുത്തു. PYPA സംസ്ഥാന ക്യാമ്പിനുള്ള ആദ്യത്തെ സംഭാവന ബ്രൊ. സാം പുത്തൻകുരിശ് അഡ്വ. ജോൺലി ജോഷുവയ്ക്കു കൈമാറി.. ഷെറിൻ ജേക്കബ്, ലിനോഷ് തുടങ്ങിയവർ താലന്ത് കൺവീനർമാരായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like