ചെറുചിന്ത: വഴി മാറുന്ന 38 വർഷങ്ങൾ | സാജൻ ബോവാസ് 

റിയ കാലം മുപ്പത്തിഎട്ടു ആണ്ടു രോഗം ബാധിച്ചു കുളക്കടവിൽ കിടപ്പ്. കാലാകാലങ്ങളിൽ ദൂതൻ വന്നു കുളം കലക്കുമ്പോൾ ആദ്യം ഇറങ്ങുന്നവന് സൗഖ്യം. ഇദ്ദേഹത്തെ ഇറക്കാൻ ആരും ഇല്ല. വാക്കുകൾ തന്നെ പറയുന്നു എനിക്ക് ആരും ഇല്ല. യേശു ആ വഴി വന്നപ്പോൾ അവൻ കിടക്കുന്നത് കണ്ടു. കാര്യം തിരക്കി ഏറെ കാലം ആയി അവന്റെ കിടപ്പ് എന്നും അറിഞ്ഞു. കുറെ കാലം ആയി. സാധാരണ മനസ് ഒക്കെ മുരടിച്ചു എങ്ങനെ എങ്കിലും മരിച്ചാൽ മതി. ഇനി എന്ത് എന്നൊക്കെ ചിന്തിക്കേണ്ട സമയം. യേശു അവനോടു ചോദിച്ചു നിനക്കു സൗഖ്യമാകുവാൻ മനസ് ഉണ്ടോ. അവന്റെ വേവലാതികൾ. എനിക്ക് ആരും ഇല്ല മനസ് ഉണ്ട്. ഞാൻ അവിടെ എത്തുമ്പോൾ വൈകിയിരിക്കും ആരെങ്കിലും കാര്യം നടത്തി പോകും. മനസ്സൊക്കെ ഉണ്ട് പറ്റണ്ടേ. യേശു അവനോടു നിൻറെ കിടക്ക എടുത്തു നടക്ക. ഉടനെ ആ മനുഷ്യൻ നടന്നു. പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാൻ താമസിക്കുമ്പോൾ നിരാശയോടെ പ്രാർത്ഥനയുടെ ശക്തിയും എണ്ണവും സമയവും കുറക്കുന്ന നമ്മോട് വേദപുസ്തകത്തിനു ഒന്ന് പറയാൻ ഉണ്ട്; യേശു വരുന്നു. നിന്നെ കാണുവാൻ. നിൻറെ പ്രശ്നം അറിയാൻ. നിനക്കു 38 വർഷം ആയിരിക്കും എന്നാൽ അവനു ഒരു വാക്ക് മതി. അവന്റെ വാക്കിൽ വർഷങ്ങൾ വഴി മാറുന്നു. നിന്റെ വിശ്വാസം കുറഞ്ഞു പോകുന്നോ. മടുത്തു പോകാതെ പ്രാത്ഥിക്കാം. നിശ്ചയം ആയും വിടുതൽ കാണുവാൻ സാധിക്കും. അതേ അവന്റെ വാക്കിൽ വർഷങ്ങൾ വഴി മാറുന്നു…

– സാജൻ ബോവാസ് 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.