മാതൃകയായി YPCA; ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഹിൽസൊങ് പ്രോഗ്രാമിന്റെ വരുമാനം നൽകും

തിരുവനന്തപുരം: ന്യൂ ഇന്ത്യ ദൈവ സഭയുടെ യുവജന വിഭാഗമായ വൈ.പി.സി ഇന്ന് തിരുവനന്തപുരത്തു നടക്കുന്ന ഹിൽസോങ് സംഗീത പ്രോഗ്രാമിൽ നിന്നും ലഭിക്കുന്ന വരുമാനം കേരള സർക്കരിന്റെ “ഓഖി” ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു. തികച്ചും ശ്ലാഖനീയമായ ഈ പ്രവർത്തി വൈ.പി.സി.എ യെ ഇതര പെന്തകോസ്ത് യുവജന സംഘടനകളിൽ നിന്ന്നും വേറിട്ടു നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ഈ ദശകത്തിൽ കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രകൃതി ക്ഷോപമാണ് “ഓഖി” നാശ നഷ്ട്ടങ്ങളുടെ കണക്കെടുപ്പിൽ ഇപ്പോളും സർക്കാർ വൃന്തങ്ങളിൽ അവ്യക്തത നിലനിൽക്കുന്നു. നിരവധി പേർക്ക് ജീവൻ നഷ്ടമായി. പലർക്കും തങ്ങളുടെ കിടപ്പാടങ്ങൾ ഓർമ മാത്രമായി അവശേഷിച്ചു. ഇനിയും തിരിചുവരാത്ത 200-ൽ അധികം ജീവനുകൾ… നഷ്ടം ഭീമം.

സാമൂഹിക പ്രവർത്തനങ്ങളിൽ പെന്തകോസ്ത് സമൂഹം ഇതര ക്രൈസ്തവ വിഭാഗങ്ങളെ അപേശിച്ചു പിന്പിലാണെന്നു പൊതുവെ പരാതി ഉണ്ട്. അവിടെയാണ് വൈ.പി.സി.എ സാന്ത്വനത്തിൻറെ കരം തുറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഗീത ട്രൂപ്കളിൽ ഒന്നായ ഹിൽസോങ് പങ്കെടുക്കുന്ന പ്രോഗ്രാമിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം സർക്കാരിന്റെ ക്ഷേമ നിധിയിലേക്ക് കൈമാറുമ്പോൾ ദുരിത മേഖലയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കൂടുതൽ പതിയാനും ഈ നീക്കം ഉപകരിക്കും. മാത്രമല്ല വൈ.പി.സി.എ ചെയ്യുന്ന ഈ നന്മ പെന്തകോസ്ത് സമൂഹത്തിന്റെ പൊതു നന്മ പ്രവർത്തിയായും വ്യാഖ്യാനിക്കപ്പെടും.

“ഓഖി” ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക സ്തോത്രകഴ്ച എടുക്കുമെന്നും വരുമാനത്തിൽ നിന്നും ലഭിക്കുന്നതിന്റെ ഒരു വിഹിതവുമായി വൈ.പി.സി.എ യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like