ദൈവ സഭയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ വേദികളിൽ നിന്നും ഒഴിവാക്കണം: ഐ പി സി സ്റേററ്റ് കൗൺസിൽ

കുമ്പനാട് : ദൈവസഭയെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും അപമാനിക്കുകയും തകർക്കുവാൻ ശ്രമിക്കുന്നവരെ സഭയുടെ വേദികളിൽ നിന്നും ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയയിൽ കൂടെയും, സ്റ്റേജ് പ്രസംഗങ്ങളിലൂടെയും, തകർക്കുവാനും അപമാനിക്കുവാനും ശ്രമിക്കുന്നവരുടെ മാനസാന്തരത്തിനു വേണ്ടി ദൈവജനം പ്രാർത്ഥിക്കണമെന്നും ദൈവമാണ് ദൈവസഭയെ വളർത്തിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് സഭയെ തകർക്കുവാൻ ഒരു വിമർശനങ്ങൾക്കും കഴികയില്ല സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പറഞ്ഞു.

ദൈവം ആക്കി വെച്ചിരിക്കുന്ന നേതൃത്വത്തെ ആക്ഷേപിക്കുമ്പോൾ അത് മൂലം ദൈവസഭയെ യാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും ദൈവം ഇതൊക്കെ കാണുന്നുണ്ടെന്നും കഴിഞ്ഞ കാലങ്ങളിൽ ഇത് ചെയ്തവരുടെ അന്ത്യം അതിദയനീയമായിരുന്നു എന്നും അദ്ദേഹം MPFT യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

പാസ്റ്ററുമാരായ രാജു പൂവക്കാല, ഷിബു നെടുവേലിൽ, സി.സി തോമസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.