സൗദിയിൽ വിമാനാപകടം, നിരവധി മരണം എന്ന വ്യാജവാർത്ത പ്രചരിക്കുന്നു

റോജി ഇലന്തൂർ

ജിദ്ദ/സൗദി: സൗദിയിൽ വിമാന അപകടം നിരവധി മരണം എന്ന വാർത്ത വ്യാജമാണ്. സോഷ്യൽ മീഡിയയിൽ ജിദ്ദയിൽ നിന്നും ദമാമിലേക്ക്‌ പറന്ന വിമാനം അപകടത്തിൽപെട്ടു എന്ന് പ്രചരിക്കുന്ന ഒരു വീഡിയോ ഇന്ന് വൈറലായതോടെയാണ് ജനങ്ങൾ ആശങ്കയിൽ ആയത്‌. എന്നാൽ ജിദ്ദ വിമാനത്താവളത്തിൽ നടന്ന “മോക് ഡ്രിൽ” പരിപാടിയുടെ വീഡിയോ ആണ് തെറ്റായി പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ഈ വ്യാജവാർത്ത ആരും വിശ്വസിക്കുകയോ ഷെയർ ചെയുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ല എന്ന് ക്രൈസ്തവ എഴുത്തുപുരയുടെ വായനക്കാരെ ഞങ്ങൾ അറിയിച്ചുകൊള്ളുന്നു.

വൈറൽ ആകുന്ന വീഡിയോ ചുവടെ:

-ADVERTISEMENT-

-ADVERTISEMENT-

You might also like