കവിത: തിരുപിറവി | രമ്യ ഡേവിഡ് ഭരദ്വാജ്

സ്വർലോക രാജൻ പാപികൾക്കായി
കാലിതൻ കൂട്ടിൽ മനുജനായ് പിറന്നിതാ
പ്രവചന നിവർത്തിയെ കണ്ടിട്ടിന്നു
സ്വർലോകം പാടുന്നു ഹോശന്നാ

കന്യകതൻ പുത്രനായ് പിറന്നവനെ
സ്വർഗം വിളിക്കുന്നു ഇമ്മാനുവേൽ
ഇരുളിൽ ഇരുന്നോരാ മാനവർക്കിന്നു
വെളിച്ചം വിതറി തൻ ജനനം

ശോഭിത താരം ദർശിച്ചു അജപാലകർ
ആഗമിച്ചിന്നു പ്രഭുവിനു മുന്നിലായ്
ഋതുക്കൾ പോലും നിശബ്ദം വാഴ്ത്തുന്നു
നിത്യപിതാവിൻ തിരുജനനം

ദേവാനാം പൈതലിൻ പാദങ്ങൾ വന്ദിച്ചു
അർപിക്കുന്നു കാഴ്ചകളോരോന്നായ്
പൊന്നിൻ തിളക്കവും കുന്തിരിയും മൂരും
മൃദു പുഞ്ചിരിയലാവൻ സ്വീകരിച്ചിടുന്നു

മർത്യരെ സ്വർഗവഴിയിൽ നയിക്കുവാൻ
പിറന്നൊരാ ശിശുവിനെ കണ്ടിതാ
മാതാവും താതനും വിദ്വാന്മാരും
ശ്രേഷ്ഠപിറവിയെ കൈ കൂപ്പിടുന്നു.

Remya David Bhardwaj, Delhi

-ADVERTISEMENT-

-ADVERTISEMENT-

You might also like