ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ അഖിലേന്ത്യ ഗവേണിംഗ് ബോഡി അംഗമായി പാസ്റ്റർ പി. സി ചെറിയാൻ

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ അഖിലേന്ത്യ ഗവേണിംഗ് ബോഡി അംഗങ്ങളായി കേരളാ സ്റ്റേറ്റില്‍ നിന്നും പാസ്റ്റര്‍മാരായ പി. സി ചെറിയാനും, തോമസ് കുട്ടി ഏബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന അഖിലേന്ത്യ ഗവേണിംഗ് ബോഡിയുടെ ജനറല്‍ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പാസ്റ്റര്‍ പി. സി ചെറിയാന്‍ റാന്നി ഈസ്റ്റ് ഡിസ്ട്രിക്ട് പാസ്റ്ററും, കൗണ്‍സില്‍ മെമ്പറും, റാന്നി ചെല്ലക്കാട് സഭാ ശുശ്രൂഷകനുമാണ്. 26 വര്‍ഷമായി സുവിശേഷ പ്രവര്‍ത്തനത്തിലായിരിക്കുന്ന ഇദ്ദേഹം മികച്ച കണ്‍വന്‍ഷന്‍ പ്രഭാഷകനും സംഘാടകനുമാണ്. പാസ്റ്റര്‍ തോമസ്‌കുട്ടി ഏബ്രഹാം കൗണ്‍സില്‍ മെമ്പറും, മൈലപ്ര സഭാ ശുശ്രൂഷകനും പത്തനംതിട്ട ഡിസ്ട്രിക്ട് പാസ്റ്ററുമാണ്. അനുഗ്രഹീത വേദാദ്ധ്യാപകനും മികച്ച പ്രഭാഷകനുമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like