“ഇന്ത്യ ഫോർ ക്രൈസ്റ്റ്” ഒന്നാം വർഷത്തിൽ

തിരുവനന്തപുരം: ആത്മമാരിയുടെ യുവജന സംഘടനയായ ആത്മമാരി യൂത്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന ലക്ഷ്യത്തോടെ 2016 ഡിസംബർ ആരംഭിച്ച പ്രാർത്ഥനയാണ് ‘ഇന്ത്യ ഫോർ ക്രൈസ്റ്റ്’ 29 സംസ്ഥാനങ്ങൾക്ക് 29 മാസങ്ങൾ എന്ന നിലയിൽ പ്രാർത്ഥന ക്രമീകരിച്ച് വരുന്നു. 2017 ഡിസംബർ 26 വൈകുന്നേരം 4 മണി മുതൽ 8 മണി വരെ അഞ്ചുമരംകാല , യഹോവ രക്ഷണ്യ സഭ (വെള്ളറട) യിൽ വെച്ച് ഈ മാസത്തെ പ്രാർത്ഥന നടക്കുന്നു. ഇന്ത്യ ഫോർ ക്രൈസ്റ്റ് പ്രാർത്ഥന തുടങ്ങിയിട്ട് ഒരു വർഷം ആയതിനാലും ഈ വർഷത്തെ അവസാന പ്രാർത്ഥന ആയതിനാലും പ്രത്യേകാൽ കേരളത്തിനു വേണ്ടിയുള്ള പ്രാർത്ഥന ആയതിനാലും വളരെയധികം വിപുലമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.

post watermark60x60

Dr.Rony.V.P (National Chairman. National Public Grievance & Redressal Commission) മുഖ്യ അഥിതി ആയിരിക്കും. വിവിധ സഭകളിലെ ദൈവ ദാസന്മാർ പ്രാർത്ഥനകൾക്കു നേതൃത്വം നൽകുന്നു. ആത്മമാരിയുടെ പ്രസിഡന്റ് ആയ പാസ്‌റ്റർ. വൈ.എസ്.ഏലിശ ദൈവ വചനം ശുശ്രൂഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9645708939

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like