Hillsong വോളന്റീർസ് മീറ്റിന് മികച്ച പ്രതികരണം! 250-ഓളം പ്രതിനിധികൾ പങ്കെടുത്തു

തിരു: Hillsong London Live concert ന്റെ ‘വോളന്ററി & ഡേ മാനേജ്മെന്റ്’ എന്നീ ടീം രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന മീറ്റിങ്ങിൽ ഏകദേശം 250 ഓളം പ്രതിനിധികൾ പങ്കെടുക്കുകയും വോളന്ററി റജിസ്ട്രേഷൻ ചെയ്യുകയും ചെയ്തു. ശേഷം പട്ടണത്തിലെ വിവിധ സഭകളിൽ നിന്നും ലീഡേഴ്‌സ് ശേഖരിച്ച സന്നദ്ധരുടെ പട്ടിക എത്തിയതോടെ എണ്ണം രണ്ടായിരം കവിഞ്ഞു. പ്രതീക്ഷിച്ചതിലും ഇരട്ടി പ്രതികരണമാണ് ഉണ്ടായത്. ആയതിനാൽ ടീം ലീഡേഴ്‌സ് വീണ്ടും വോളന്ററി & മാനേജ്മെന്റ് കാര്യങ്ങൾക്കായി വരുന്ന 13-12-2017 ബുധനാഴ്ച്ച കനകക്കുന്ന് കൊട്ടാരത്തിൽ ഒന്നിച്ച് കൂടുന്നു.

ജില്ലയിലെ എല്ലാ യുവജനങ്ങളും സഭാ-സംഘടനാ വ്യത്യാസം കൂടാതെ ഒറ്റക്കെട്ടായി ഹിൽസോങ് പ്രവർത്തനങ്ങൾക്കായി കൈകോർത്തു. PYC തിരുവനന്തപുരം ജില്ലാ കമ്മറ്റി, ഹിൽസോങ്‌ പരിപാടിയുടെ പ്രാദേശിക ഏകോപന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചു.

പ്രോഗ്രാം കോഓർഡിനേറ്റർ Dr. അജിൻ എബ്രഹാം ഹിൽസോങ്‌ ടീമിനെ പരിചയപ്പെടുത്തുകയും ‘ദി മൂവ്മെന്റ്’ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഹിൽസോങ് ലൈവ് പരിപാടി സംബന്ധമായ കാര്യങ്ങൾ Y.P.C.A യുടെ വൈസ് പ്രസിഡന്റ് പാസ്റ്റർ. റോബിൻ ജൂലിയസ് വിശദീകരിച്ചു. Y.P.C.A യുടെ തിരുവനന്തപുരം റീജിയണൽ ജോയിന്റ് സെക്രട്ടറിയും PYC യുടെ സോണൽ പ്രസിഡന്റുമായ Br. ജോഷി സാം മോറിസ് വോളന്ററി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ഗ്രൂപ്പ് ലീഡേഴ്സിനെ പരിചയപ്പെടുത്തുകയും ചെയ്തു. PYC ക്കു വേണ്ടി സോണൽ വൈസ് പ്രസിഡന്റ് പാസ്റ്റർ A. P. അഭിലാഷ് (YPE സ്റ്റേറ്റ് മെമ്പർ), PYC ജില്ലാ കമ്മറ്റിക്ക് വേണ്ടി Bro. ഷൈജു കല്ലിയൂർ (SIAC സ്റ്റേറ്റ് സെക്രട്ടറി) , PYC സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ പാസ്റ്റർ ജോബിൻ ജോസഫ് (P.M.G യൂത്ത് സെക്രട്ടറി), ക്രൈസ്തവ എഴുത്തുപുര മീഡിയയ്ക്കു വേണ്ടി ഡെൻസൺ ജോസഫ് നേടിയവിള എന്നിവർ ആശംസ അറിയിച്ചു.

ക്രൈസ്തവ എഴുത്തുപുരയ്ക്കു വേണ്ടി ഡെൻസൺ നേടിയവിള ആശംസ അറിയിക്കുന്നു

ശേഷം എല്ലാവരും ഒറ്റക്കെട്ടായി ഒരുമനപ്പെട്ട് കൈകളെ കോർത്ത് പിടിച്ച് തിരുവനന്തപുരം പട്ടണത്തിനായും നടക്കാൻ പോകുന്ന പ്രോഗ്രാമിനായും പ്രാർത്ഥിച്ചു. 14,15 തിയതികളിൽ മെഡിക്കൽ കോളേജ് ക്യാംപസ് സഭയിൽ വോളന്ററി ഗ്രൂപ്പിന്റെ പ്രത്യേകം പ്രാർത്ഥന ക്രമീകരിച്ചിട്ടുണ്ട്.

ബന്ധപ്പെടുക: 9526294345

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.