ചിത്രകലയെ സ്നേഹിക്കുന്ന ജെയ്മോൻ പാസ്റ്റർ

തിരുവല്ല: ഇടയശുശ്രൂഷ മാത്രമല്ല ചിത്രരചനയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ്
ചർച്ച് ഓഫ് ഗോഡ് പാറകുളം ബാഥാന്യ സഭാ ശുശ്രൂഷകൻ ജെയ്മോൻ പാസ്റ്റർ.

നിരവധി ചിത്രങ്ങൾ ഇതിനോടകം വരച്ച ജെയ്മോൻ പാസ്റ്റർ ചെറുപ്പം മുതൽ തന്നെ ചിത്ര രചനയിൽ തല്പരനായിരുന്നു.

ചിത്രകാരൻ മാത്രമല്ല ഗായകനും പ്രാസംഗീകനും കൂടിയായ പാസ്റ്റർ നിരവധി സ്റ്റേജുകളിൽ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

post watermark60x60

കുടുംബമായി നിരവധി പരസ്യ യോഗങ്ങൾ നടത്തുകയും അനേകരോട് സത്യ സുവിശേഷത്തെ പ്രഘോഷിക്കുവാൻ കഴിഞ്ഞ കാലങ്ങളിൽ ഇടയായിട്ടുണ്ട്.

ചർച്ച് ഓഫ് ഗോഡ് ഓവർസീയർ പാസ്റ്റർ സിസി തോമസിന്റെ ചിത്രം വരച്ചത് ഈയിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like