ചർച്ച് ഓഫ് ഗോഡ് ചാരിറ്റി & വെൽഫെയർ ബോർഡ് മൂന്നാം ഘട്ട സഹായങ്ങൾ നൽകി

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ചാരിറ്റി & വെൽഫെയർ ബോർഡ് മൂന്നാം ഘട്ട സഹായങ്ങൾ നൽകി ശക്തമായ പ്രവർത്തനവുമായി മുന്നോട്ട്. ചാരിറ്റി & വെൽഫെയർ ബോർഡ് ഡയറക്ടർ പാസ്റ്റർ ഷിജു മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരള സ്റ്റേറ്റ് ഓവർസിയർ സി. സി തോമസ് അവറുകൾ സാധുക്കളായ രണ്ട് പെൺകുട്ടികൾക്കുള്ള വിവാഹ സഹായങ്ങൾ നൽകി.

കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജെ. ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ.റെജി എന്നിവർ മൂന്ന് പേർക്കുള്ള ചികിത്സാസഹായവും, ഗവേണിങ് ബോഡി മെമ്പർ പാസ്റ്റർ പി. സി. ചെറിയാൻ ഒരാൾക്ക് നഴ്‌സിംഗ് പഠനത്തിനുള്ള സഹായവും, വൈ.പി ഇ. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എ.റ്റി.ജോസഫ് ഒരാൾക്ക് ഭവനം പണിയുന്നതിനുള്ള സഹായവും നൽകി.

ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജോർജ്ജുകുട്ടി തങ്കച്ചൻ നന്ദി രേഖപ്പെടുത്തി. പാസ്റ്റർ വി. പി തോമസ് പ്രാർത്ഥിച്ച് മീറ്റിങ്ങ് അവസാനിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി ജോസഫ് മറ്റത്ത്കാല, സ്റ്റേറ്റ് ട്രഷറാർ പാസ്റ്റർ വൈ. ജോസ്, കൗൺസിൽ ഡയറക്ടർ വി.ടി.ജോർജ്, സ്റ്റേറ്റ് മിഷൻ ബോർഡ് സെക്രട്ടറി അജി കുളങ്ങര, ഹോം മിഷൻ ഡയറക്ടർ പി.എ. ജറാൾഡ്, പാസ്റ്റർ ടി.എ.ജോർജ്, ചാരിറ്റി ബോർഡ് ജോയിന്റ് ഡയറക്ടർ പാസ്റ്റർ ജോൺസൺ മരുതിക്കാട്ടിൽ, സെക്രട്ടറി ബ്രദർ സജി കുമ്മാട്ടിയിൽ, സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ ജോൺസൺ തോമസ്, ട്രഷറാർ പാസ്റ്റർ വിജു ഡാനിയേൽ, ചാരിറ്റി ബോർഡ് മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഉമ്മൻ ഏബ്രഹാം, ബോർഡ് മെമ്പേഴ്സ് ആയ പാസ്റ്റർ ബിജുമോൻ സാമുവൽ, റെജി.സി.എബ്രഹാം, പാസ്റ്റർ ബെന്നി സാമുവേൽ, ജോർജ്ജുകുട്ടി വട്ടാർക്കയം, പാസ്റ്റർ ബേബി എബ്രഹാം, പാസ്റ്റർ കെ.ജി.ജോൺ, പാസ്റ്റർ ജോൺ ജോസഫ്, പാസ്റ്റർ ക്രിസ്റ്റഫർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

-Advertisement-

You might also like
Comments
Loading...