സംസ്ഥാന YPE യുടെ നേതൃത്വത്തിൽ നേർരേഖ സംവാദം പുത്തൻകാവിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ യുവജനപ്രസ്ഥാനമായ വൈ. പി. ഇ . യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് ഡിസം 26 ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് പുത്തൻകാവ് എസ് ബി എസ് ആഡിറ്റോറിയത്തിൽ നേർരേഖ എന്ന പേരിൽ സംവാദം സംഘടിപ്പിക്കുന്നു. ഒരു പെന്തക്കോസ്ത് യുവജന പ്രസ്ഥാനം ഇത്രയും വിപുലമായ രീതിയിൽ യുവജന പങ്കാളിത്തത്തോടെ ചർച്ച സംഘടിപ്പിക്കുന്നത് കേരളത്തിലാദ്യമായാണ്. ആധുനിക തലമുറ നേരിടുന്ന നിരവധി സംശയങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് നേർരേഖയിലൂടെ നൽകുന്നത്. ലക്ഷ്യത്തിലേക്ക് എന്നർത്ഥത്തിലുള്ള ടു വേർഡ്സ് ദ് എയിം (Towards the aim)എന്നതാണ് ചർച്ചയുടെ ചിന്താവിഷയം.

ക്രൈസ്തവ പ്രഭാഷകനും സാഹിത്യകാരനുമായ പാ. ജെയ്സ് പാണ്ടനാട് മോഡറേറ്ററാകുന്ന സംവാദത്തിൽ പെന്തക്കോസ്ത് ലോകത്തിലെ പ്രമുഖ യുവ വേദചിന്തകരായ പാ.ഷൈജു തോമസ് ഞാറക്കൽ, പാ ഷിബു കെ. മാത്യു, പാ. ജോൺസൺ ഡാനിയേൽ, പാ. സാം ഇളമ്പൽ, ഇവാ. ജിബിൻ പൂവക്കാല തുടങ്ങിയവർ പുതിയ തലമുറയുടെ നിരവധി സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകും. യുവജനങ്ങളുടെ ചോദ്യങ്ങൾ ലഭിക്കേണ്ട അവസാന തീയതി ഡിസം: 24

വൈ.പി.ഇ. പ്രസിഡണ്ട് പാ. എ.റ്റി. ജോസഫ് , സെക്രട്ടറി ഷിബു ബേബി തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും. വൈ.പി.ഇ. മീഡിയ കൺ വിനറും ക്രൈസ്തവ പത്രപ്രവർത്തകനുമായ ബ്ലസിൻ ജോൺ മലയിലിനാണ് നേർരേഖയുടെ മുഖ്യചുമതല. നേർരേഖയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാട്ട് സാപ്പിൽ ബന്ധപ്പെടുക: 9961754528

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.