സ്നേഹദീപം താലന്ത് മത്സരത്തിൽ ഏ.ജി. കുവൈറ്റ് ജേതാക്കള്‍

കുവൈറ്റ്: കുവൈറ്റിലുള്ള പെന്തക്കോസ്തു സഭാംഗങ്ങളെ ഉൾപ്പെടുത്തികൊണ്ട് സ്നേഹദീപം മാസികയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട താലന്ത് മത്സരത്തിൽ ഏ.ജി.കുവൈറ്റ് കൂടുതല്‍ പോയിന്റ്‌ നേടി ട്രോഫി കരസ്ഥമാക്കി. ഡിസംബർ 2 ന് നടത്തപ്പെട്ട മത്സരങ്ങളിൽ 22 സഭകളിൽ നിന്നായി 240 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. ലിറ്റിൽ ഫ്ലോക്‌ സഭ രണ്ടാം സ്ഥാനവും, ഫസ്റ്റ് ഏ. ജി. സഭ മൂന്നാം സ്ഥാനവും നേടി.
ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ട പൊതു സമ്മേളനത്തിൽ കുവൈറ്റിലെ ക്രൈസ്തവ സഭാ, സംഘടന പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നടത്തപ്പെട്ടു. പ്രവാസജീവിതം കഴിഞ്ഞു മടങ്ങുന്ന പാ. എബ്രഹാം ജോർജ്, ജേക്കബ് തോമസ്, സപ്തതി നിറവിൽ ആയിരിക്കുന്ന NECK അഡ്മിനിസ്ട്രേറ്റർ കെ. പി. കോശി എന്നിവരെ ആദരിച്ചു. സ്നേഹദീപം ഡയറക്ടർ പാ. സാം തോമസ് താലന്ത് മത്സരങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like