കവിത: അനാഥത്വം | ജിജി പ്രമോദ്
മനസ്സിനുള്ളിലേക്കു ഒരു ചാട്ടവാർ

വീശുന്നപോലെ ചില വാക്കുകൾ ചില ചലനങ്ങൾ ..
ഊർന്നുവീണ കണ്ണീര്… ഉപ്പിന്റെ വിലപോലുമില്ലാതെ…
വറ്റി വരണ്ടു കവിളിൽ ഒരു നിഴൽ പോലെ….
നീ എന്തേ …കരയുവതെന്നു ചോദിപ്പാനൊരാളില്ലാതെ……
അനാഥത്വത്തിന്റെ ഒരുമുഖം…
Download Our Android App | iOS App
ഒട്ടിയ വയറും വിശപ്പിന്റെ വിളിയും..
സ്വപ്നങ്ങൾ ഇല്ലാത്ത മിഴികളും….
മുന്നിൽ മരവിച്ചു നിൽക്കുന്ന ഭാവിയും
കാർമേഘം മൂടിയ ഭൂതകാലവും…
അനാഥത്വ ത്തിന്റെ മറ്റൊരു മുഖം…
സ്വന്ത മായൊരു വീടില്ല വിലാസമില്ലൊരു.. പേരു നൽകാൻ വീട്ടുകാരുമില്ല…
ആരുടെ ദാനമീ ജന്മം എന്നറിയാതെ…
മുന്നിലെ വഴികൾക്ക് മുൻപിൽ
വിറച്ചു പോകൊന്നൊരനാഥ ബാല്യം….
അനാഥത്വത്തിന്റെ വേറൊരു മുഖം.
ഇരുളിന്റെ മറപറ്റി തഴുകുന്ന കരങ്ങളും…
പട്ടിണി തേരോട്ടം നടത്തുന്ന മേനിയിൽ…
കഴുകന്മാർ കൊത്തിവലിച്ചു രസിക്കുമ്പോൾ…
കാമം എന്തെന്നറിയാതെ തന്നെ.. ഞെരിഞ്ഞുതീരുന്ന കുരുന്നുജീവനുകൾ…
അനാഥത്വത്തിന്റെ ഭീകരമുഖം….
– Jiji Pramod