ചെറുചിന്ത | എട്ടുകാലി | സാജൻ ബോവാസ്

എട്ടുകാലി മനോഹരമായി വല കെട്ടുന്നത് കണ്ടിട്ടുണ്ടോ. അതു കാണാത്തവർ എട്ട് കാലിയുടെ വല കണ്ടിരിക്കും. ഇരയെ പിടിക്കാൻ പെട്ടന്ന് നോക്കിയാൽ കാണുവാൻ സാധിക്കാത്ത വല. എനിക്ക് തോന്നുന്നു മീൻ പിടിക്കാൻ ഇരയെ പിടിക്കാൻ അങ്ങനെ അങ്ങനെ ഇത്തരം കാര്യങ്ങൾക്കു ഉപയോഗിക്കാറുള്ള വല എന്ന ഒരു ആശയം മനുഷ്യ തലയിൽ വന്നത് എട്ട് കാലി ചെയുന്നത് കണ്ടിട്ടാ എന്ന് തോന്നുന്നു. അത്രയും എളുപ്പം ഉള്ള പണി ഒന്നും അല്ല. കുറെ മണിക്കൂറുകളുടെ അധ്വാനം. അങ്ങോട്ടും ഇങ്ങോട്ടും ചാടി ചാടി തന്റെ ശരീരത്തിൽ നിന്റെ നിന്നും വരുന്ന ഒരു തരം വസ്തു കൊണ്ടു വല കെട്ടുന്നു. അനേക തവണ ഉണ്ടാക്കുന്ന സമയം വല പൊട്ടിപോകാറുണ്ട്… കെട്ടികൊണ്ടിരിക്കുന്ന സമയത്തു തന്നെ നമ്മളെ പോലെ ഉള്ളവർ കണ്ടാൽ മതി അപ്പോൾ തന്നെ വല തട്ടി കളഞ്ഞു വൃത്തി ആക്കും. എന്നാൽ എട്ട് കാലിക്കു ഒരു ലക്ഷ്യം ഉണ്ട്. അതു നേടും വരെ വിശ്രമം ഇല്ല. വല കെട്ടി കഴിഞ്ഞാൽ പിന്നെ ഒരു പണിയും ഇല്ല വലയിൽ കുടുങ്ങുന്ന പ്രാണികളെ തിന്നുക എന്നത് മാത്രമേയുള്ളു. നമ്മുടെ ജീവിതത്തിൽ നാം പലപ്പോഴും ചിന്തിക്കുന്നത് നാം ഒരു പരാജയം ആണ് എന്നാണ്. ലോകം പറയും നമ്മൾ പരാജയം ആണ് എന്ന്. എന്നാൽ നമ്മുക്ക് ജയം ഉണ്ട് ക്രിസ്തു നമ്മുടെ കൂടെ ഉണ്ടെങ്കിൽ. തളരുന്ന വേളയിൽ വേദപുസ്തകം പറയുന്നു അവങ്കലേക്ക് നോക്കിയവർ പ്രകാശിതർ ആയി അവരുടെ മുഖം ലജിച്ചു പോയില്ല. പരുശുദ്ധത്മാ ശക്തിയാൽ നമ്മുക്ക് മുന്നേറാം. ഏതൊക്കെ സംഭവിക്കട്ടെ അതിൽ അവൻ മൂലം വിജയം നമ്മുക്ക് ആണ്. അവനോടു ചേർന്നു ജീവിക്കാം. വേദപുസ്തകം പറയുന്നു, ഭയപ്പെടേണ്ട എല്ലാ നാളും അവൻ നമ്മോട് കൂടെ ഉണ്ട്. പിന്നെ നാം എന്തിനു പേടിക്കണം. ഒരു നാളും അവൻ നമ്മെ കൈവിടില്ല….

സാജൻ ബോവാസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like