പരസ്യയോഗങ്ങളിൽ വ്യത്യസ്ത ശൈലിയുമായി പാസ്റ്റർ ബിജു ജോസഫ് ശ്രദ്ധേയനാകുന്നു……

തൃശൂർ: തെരുവോരങ്ങളിൽ വ്യത്യസ്ത ശൈലിയിൽ സുവിശേഷം പങ്കുവെയ്ക്കുന്ന പാസ്റ്റർ ബിജു ജോസഫ് ശ്രദ്ധേയനാകുന്നു…
ലൈവോ സെൽഫിയോ പ്രൊമോഷനോ ഇല്ലാതെ തെരുവുകളിൽ നാടൻ പാട്ടുകളും വിപ്ലവഗാനങ്ങളും ആലപിച്ച് അനേകരെ ആകർഷിക്കുകയും മദ്യത്തിനും മയക്കുമരുന്നിനും അവബോധം നൽകുന്ന തരത്തിൽ വ്യത്യസ്തമായി അവതരണ ശൈലി കൊണ്ട് ശ്രദ്ധേയനായി മാറുന്നു.

post watermark60x60

മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി വിവിധ ബൈബിൾ കോളേജുകളിൽ അധ്യാപകനായി പ്രവർത്തിക്കുമ്പോൾ തന്നെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തുകയും ചെയ്യുന്നു.


“സാധാരണ ജനങ്ങളോട് സുവിശേഷം അറിയിക്കുവാൻ ഏറ്റവും നല്ല വഴി പരസ്യ യോഗമാണ്. അത് ഫലപ്രദമായി ഞാൻ ഉപയോഗിക്കാറുണ്ട്. നാടൻ പാട്ടുകളും വിപ്ലവഗാനങ്ങളും അനേക കേൾവിക്കാരെ നൽകി തരാറുണ്ട്. ജീവിതാവസാനം വരെ പരസ്യ യോഗത്തിൽ പ്രസംഗിക്കുക എന്നത് ജീവിതഭിലാഷമാണ്. സുവിശേഷം പ്രസംഗിക്കുന്നതിന് വളരെ എതിർപ്പുകൾ നേരിടുന്ന മലബാറിലെ വിവിധയിടങ്ങളിൽ നാടൻ പാട്ടുകളിലൂടെയും വിപ്ലവഗാനങ്ങളിലൂടെ ജാതിമതഭേതമെന്യേ സത്യ സുവിശേഷം പങ്കുവെച്ചിട്ടുണ്ട്. നിരവധി യുവജനങ്ങളെ സത്യ സുവിശേഷത്തിങ്കലെക്കും സുവിശേഷ വേലയിലേയ്ക്കും നയിക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്”. പാസ്റ്റർ ബിജു ജോസഫ് ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

Download Our Android App | iOS App

അവധികാലത്ത് ആദിവാസി മേഖലകളിൽ പാട്ടിലൂടെയും ഡാൻസിലൂടെയും കഥകളിലൂടെയും സുവിശേഷം വി.ബി.എസ്സുകളിലൂടെ പാസ്റ്റർ ബിജു ജോസഫും ടീമും പങ്കുവെയ്ക്കാറുണ്ട്.

ശാരോൻ ഫെലോഷിപ്പ് ജനറൽ സെക്കട്ടറി പാസ്റ്റർ എബ്രഹാം ജോസഫിന്റെ മകനായ പാസ്റ്റർ ബിജു ജോസഫ് ശാരോൻ ഫെലോഷിപ്പ് സഭയുടെ പുത്രികാ സംഘടനയായ സി.ഇ.എമ്മിന്റെ മുൻ പ്രസിഡന്റാണ്.
സ്വന്തമായി ആരംഭിച്ച തൃശൂർ ടൗൺ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ 100ൽ അധികം വിശ്വാസികൾ ആരാധിക്കുന്നുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like