കൺവൻഷൻ ഗ്രൗണ്ട് വൃത്തിയാക്കുവാൻ ചൂലുമായി പാസ്റ്റർ ജോൺ തോമസ്

തിരുവല്ല: സഭാ നേതാവ് എന്നാൽ ഭരിക്കുക മാത്രമല്ല, സേവനവും ശുശ്രൂഷയുമാണെന്നു പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കുകയാണ് ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്.

post watermark60x60

ഇന്നലെ സമാപിച്ച ശാരോൻ ജനറൽ കൺവൻഷന് ശേഷം ചൂലുമായി ബൈബിൾ കോളേജ് വിദ്യാർത്ഥികളോടോപ്പം
ശാരോൻ ക്യാമ്പസ് പരിസരം വൃത്തിയാക്കുവാൻ മുന്നിട്ടിറങ്ങിയ പാസ്റ്റർ. ജോൺ തോമസിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു.

കൂടെയുള്ളവർക്ക് ആജ്ഞ കൊടുത്തിട്ട് ഓഫീസിൽ ശീതീകരിച്ച മുറിയിൽ ഇരിക്കുകയായിരുന്നില്ല. അവരിൽ ഒരാളെ പോലെ അധ്വാനിക്കുകയായിരുന്നു.അതു പോലെ കൺവൻഷനിൽ ആദിയോടന്തം എല്ലാവർക്കുമൊപ്പമിരുന്ന് സഭാധ്യക്ഷനാണെന്ന ഭാവം ലേശമില്ലാതെ അദ്ദേഹം ഭക്ഷണം കഴിക്കുകയും കുട്ടി നേതാക്കൾ പോലും സ്റ്റേജിൽ പ്രായം കൂടിയ നേതാക്കൻമാർക്കൊപ്പം ഇരിക്കുവാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ
സാധാരണ വിശ്വാസികളുടെ കൂടെ ഇരുന്ന് വചനം ശ്രവിക്കുകയും ചെയ്ത മാതൃക അനുകരണീയമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like