വൈ. പി. ഈ സ്റ്റേറ്റ് ക്യാമ്പ് ആലോചനാ യോഗം

മുളക്കുഴ: ഡിസംബർ 25,26,27 തീയതികളിൽ നടക്കുന്ന വൈ. പി. ഈ സ്റ്റേറ്റ് ക്യാമ്പിന്റെ ആലോചനാ യോഗം ഡിസംബർ 3 ഞായറാഴ്ച സ്റ്റേറ്റ് ഓഫീസിൽ വച്ച് നടന്നു. സ്റ്റേറ്റ് ഓവസീയർ റവ: സി.സി തോമസ് മുഖ്യ സന്ദേശം നല്‍കി. സെക്രട്ടറി ബ്ര: മാത്യു ബേബി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പാ: എ ടി ജോസഫ് ക്യാമ്പിന്റെ അനുഗ്രഹത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ക്യാമ്പ് കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ട്രഷറാർ ടോം ടി ജോർജ്ജ് സ്വാഗതം അറിയിച്ചു. വൈ.പി. ഈ ബോര്‍ഡ് അംഗങ്ങൾ സമീപ സ്ഥലങ്ങളിലെ സഭാ ശുശ്രൂഷകന്മാർ വൈ. പി ഈ സോണൽ , ഡിസ്ട്രിക്ട്, ലോക്കൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഒട്ടേറെ പുതുമകളോടെയാണ് ഈ ക്യാമ്പ് ക്രമികരിച്ചിരിക്കുന്നത്, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക സെഷനുകൾ വേർതിരിച്ചിട്ടുണ്ട്. ആനുകാലിക വിഷയകൾ ഉൾപ്പെടുത്തിയാണ് ക്ലാസ്സുകൾ നടത്തുന്നത്, വിജ്ഞാനത്തിനും വിനോദത്തിനും അവസരം ഒരുക്കിയിട്ടുണ്ട്. 25 ന് രാവിലെ 9 മണി മുതൽ സംസ്ഥാന താലന്ത് പരിശോധനയും വൈകിട്ട് 5:30 മുതൽ ഉത്ഘാടന സമ്മേളനവും തുടർന്നുള്ള ദിവസങ്ങളിലെ പ്രോഗ്രാമുകൾ തത്സമയ സംപ്രേഷണം ചെയ്യുന്നതായിരിക്കും എന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഫിന്നി ജോസഫ് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.