ഐ. പി. സി. UAE റീജിയൺ സംയുക്താരാധന അബുദാബിയിൽ അനുഗ്രഹപൂർണ്ണം

റോജി ഇലന്തൂർ

അബുദാബി: ഇന്ത്യ പെന്തക്കൊസ്തു‌ ദൈവസഭ യു. എ. ഇ. റീജിയൺ സംയുക്താരാധന ഇന്നലെ രാവിലെ ഒൻപതുമുതൽ രണ്ടുമണിവരെ മുസ്സഫാ ബ്രദറൺ ചർച്ചിൽ അനുഗ്രഹകരമായി നടന്നു. യു. എ. ഇ. റീജിയണിൽ പെട്ട 34 സഭകളിൽ നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും ഒത്തുചേർന്ന ഒരു മഹാസംഗമത്തിന് ആയിരുന്നു മുസ്സഫ ബ്രദറൺ ചർച്ച്‌ ഇന്നലെ സാക്ഷ്യം വഹിച്ചത്‌.

post watermark60x60


അബുദാബി കർമ്മേൽ ഐ.പി.സി. പാസ്റ്റർ എം. എം. തോമസ്‌ സങ്കീർത്തനം ശുശ്രൂഷിച്ചു. ദുബായ് എബബേസർ ഐ.പി. സി. ശുശ്രൂഷകനായ പാസ്റ്റർ റെജിമോൻ ജേക്കബ്‌ സി, ഐ പി സി ജനറൽ വൈസ്‌ പ്രസിഡന്റും ഐ പി സി ഷാർജ വർഷിപ്പ്‌ സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ. വിൽസൻ ജോസഫ്‌ എന്നിവർ വചനത്തിൽ നിന്ന് ശുശ്രൂഷിച്ചത്‌ ദൈവജനത്തിന് ഒരു പുതിയ ആത്മീയ ഉണർവ്വിനു കാരണമായി. തിരുമേശയിൽ നിന്ന് ഐ. പി. സി. യു. എ. ഇ. റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ. ഗെർസ്സീം പി ജോൺ ശുശ്രൂഷിച്ചു.

കർതൃമേശ

Download Our Android App | iOS App

ആത്മീയ സംഗമവേദിയിൽ ഐ. പി. സി. യു. എ. ഇ. റീജിയൺ പി. വൈ. പി. എ. പുറത്തിറക്കിയ 2018ലെ പുതിയ കലണ്ടർ പ്രകാശനം ചെയ്തു. അതോടൊപ്പം തന്നെ ഇമ്മാനുവൽ ഐ. പി. സി. ഇരുപത്തിയാറു വർഷം പൂർത്തിയാക്കിയതിനോട്‌ അനുബന്ധിച്ച്‌ പുറത്തിറക്കിയ സുവനീറും പ്രകാശനം ചെയ്തു.

ക്വയർ

അബുദാബിയിൽ വച്ച്‌ നടന്ന സംയുക്ത കൂട്ടായ്മയിൽ റീജിയൺ കോർഡിനേറ്റേഴ്‌സ്‌ ആയി പ്രവർത്തിച്ച ബ്രദർ. വർഗ്ഗീസ്‌ ജേക്കബ്‌, ബ്രദർ. റെനു അലക്സ്‌ എന്നിവരുടെ നേതൃത്വത്തിൽ ആയിരത്തിമുന്നൂറോളം വിശ്വാസികൾക്ക്‌ ക്രമീകരണങ്ങൾ ഒരുക്കാനായി‌ ജനം ഐക്യതയോടെ പ്രവർത്തിച്ചു. ആത്മീയവിരുന്നിനു ശേഷം സ്നേഹസദ്യയും കഴിഞ്ഞ്‌‌ ജനം സന്തോഷത്തോടെ മടങ്ങി.

-ADVERTISEMENT-

-ADVERTISEMENT-

You might also like