ലേഖനം:ശിഷ്യത്വത്തിന്റെ മൂലധനം | അലക്സ് പൊൻവേലിൽ ബെംഗളൂരു.

ശിഷ്യന് മൂലധനമോ ? വ്യവസായ സംരഭകർക്കോ നിക്ഷേപകർക്കോ ഒക്കെ ഉള്ളതല്ലെ മൂലധനം, പിന്നേ ശിഷ്യനെന്തിനാ മൂലധനം ഇത് സ്വഭാവീകമായി ഉയരുന്ന ഒരു ചോദ്യമാണ്. യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരേയും അടുക്കൽ  വിളിച്ചു അധികാരം നൽകി പറഞ്ഞയക്കുമ്പോൾ അവരോടു പറയുന്നു നിങ്ങളുടെ അതിര് ഞാൻ ആണ്, എനിക്ക്  മുകളിൽ വേണ്ട എന്നേപോലെ ആകുമ്പോൾ മതി എന്നു വെപ്പീൻ (മത്തായി 10 :25).  ഏറെ പ്രാർത്ഥനയോടെ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോൾ  യേശു അവരിൽ കണ്ടത് തന്നേപ്പോലെ തനിക്കു ശേഷം തന്റെ ദൗത്യം തുടരുന്നവരായിട്ടാണ്, ലോകത്തിന്റെ വെളിച്ചവും സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതു മായ പത്രം എന്നൊക്കെ  കർത്താവും പൗലോസും നമ്മേ വിശേഷിപ്പിച്ചത് നമ്മിൽ ഈ ക്രിസ്തു മൂല്യം കണ്ടിട്ടാണ് .    യേശു തന്റെ ശിഷ്യന്മാരോട് പറയുന്നു ഗുരുവായ എന്നേപ്പോലെ ആകുന്നത് വരെ മതി എന്ന് വെക്കരുത് എന്നും  തന്നേപ്പോലെ ആകുന്നതുവരെ അത്രുപ്തരായിരിക്കണം എന്നും കൂടി   അർത്ഥം  ആക്കിയിരുന്നില്ലേ?

ഗുരു മുഖത്തുനിന്നാണ് ആദിമകാലം മുതൽ വേദാന്തവിദ്യ പഠിച്ചുപോരുന്നു എന്നത് ഭാരതചരിത്രം, ആചാര്യനേ ഒഴിവാക്കി ഗ്രന്ധങ്ങളെ മാത്രം ആശ്രയിച്ച് വേദാന്തം പഠിക്കാനുള്ള ശ്രമം വിഫലം മാവുകമാത്രമല്ല വിക്രിതം ആയിക്കൂടെന്നുമില്ല എന്നു അഭിപ്രായമാണ് പ്രാചീന മതപണ്ടിതന്മാർക്കുള്ളത്, അപ്പോ പ്രധാനവിഷയം ഗുരു തന്നെയാണ് ഗുരുവിനേ മാറ്റിനിറുത്തിയാൽപിന്നെ ശിഷ്യത്വം ഇല്ല ,   യേശു പറഞ്ഞു എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പീൻ (മത്തായി 11:29) നുകം ഏൽക്കുന്നതും (ക്രിസ്തന്റെ സ്നേഹപാശത്താൽ ) ബന്ധിതനാകുന്നതും കൂടെ ഇരുന്നു പഠിക്കുന്നതിനും നമ്മിലുള്ളതിനേ ഉപേക്ഷിച്ച് (സ്വയം ശൂന്യനാക്കുന്ന) തിനായി  നാം ഒരു വിലകൊടുക്കേണം അതാണ് നമ്മുടെ മൂലധനം.ക്രിസ്തു ദൈവീക ദൗത്യം ഏറ്റെടുത്ത് ഈ താണലോകത്തിൽ വന്നതിനേപറ്റി പൗലോസ്  പറയുന്നു ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ അവൻ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു. (ഫിലിപ്പി 2:5-6) ഈ മനോഭാവം. സ്വയം ശൂന്യനാകാനുള്ള മനസ്സ് അല്ലെങ്കിൽ മനോഭാവം.

നമ്മുടെ പൂർവ്വപിതാവായ അബ്രഹം മുതൽ ദൈവം ഈ ചരിത്രം ആരംഭിക്കുന്നു വലിയ ഒരു ജാതിയാക്കപ്പെടുന്നതിനും താൻ ഒരു അനുഗ്രഹകാരണമാകുന്നതിന് മുൻപ് വിട്ടു കളയുക(ഉപേക്ഷിക്കുക) എന്ന സന്ദേശം ആണ് അബ്രഹാമിനു കൊടുക്കുന്നത് ആറു ലക്ഷത്തിൽ പരം വരുന്ന സ്വന്ത ജനത്തേ  വിടുവിച്ചെടുക്കുന്ന രക്ഷകനായി മോശ രംഗപ്രവേശം ചെയ്യുന്നതിനു മുൻപ് അതുവരെ താൻ നേടിയ കഴിവും സാമർത്ഥ്യവും ഉപേക്ഷിച്ച് ഞാൻ അപ്രാപ്തൻ, എന്തുമാത്രമുള്ളു, ഞാൻ വാക് സാമസാമർഥ്യമുള്ളവനല്ല , ഞാൻ വിക്കനും തടിച്ച നാവുള്ളവനും , എന്ന് ഏറ്റുപറയുന്ന നിലയിൽ എത്തിയതിനുശേഷം ആണ് എന്നതും , മിദ്യാന്യരുടെ കയ്യിൽ അകപ്പെട്ട യിസ്രായേൽ ജനത്തേ രക്ഷിക്കുവാൻ ഗിദെയോനെ തിരഞ്ഞെടുക്കുമ്പോൾ താൻ പറയുന്നതും   “അയ്യോ കർത്താവേ ഞാൻ യിസ്രായേലിനേ എങ്ങനേ രക്ഷിക്കും എന്റെ കുലം എളിയതും എന്റെ കുടുമ്പത്തിൽ വെച്ച് ഞാൻ ചെറിയവനും ” എന്ന് ഏറ്റുപറയുമ്പോൾ ആണ് എന്നതും ശ്രദ്ധേയമാണ്.(ഉൽപത്തി 12:1,2പുറപ്പാട് 3:11,4:10 ന്യായാ 6:15). ഇങ്ങനേ നിരവധി ഉദ്ധാഹരണങ്ങൾ തിരുവചനത്തിൽ  ഇനിയും ശേഷിക്കുന്നു.

post watermark60x60

ഒപ്പം സഞ്ചരിക്കുന്ന ബഹുപുരുഷാരത്തേ കണ്ടപ്പോഴും പരമമായ ഈ സത്യം മറച്ചുവെക്കുന്ന യേശുവിനേഅല്ല നാം കാണുന്നത്, (ലൂക്കോസ് 14: 26-35)

പുരുഷാരത്തെ ഒപ്പം നിറുത്തുവാൻ ഉപദേശസത്യങ്ങളേ മയപ്പെടുത്താത്ത കർത്താവിന്റെ ഈ മനോഭാവം നമുക്കൊരു മാത്രുക ആണ് എന്നതിനും  സംശയം ഇല്ല, അവൻ തിരിഞ്ഞ് അവരോട് എന്റെ അടുക്കൽ വരികയും അപ്പനേയും അമ്മയേയും ഭാര്യയേയും മക്കളേയും സഹോദരന്മാരേയും സഹോദരികളേയും സ്വന്ത ജീവനേയും കൂൂടെ പകക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.  തുടർന്നുള്ള കർത്താവിന്റെ വിവരണം ഏറെ പ്രസക്തം ആണ്  ഗോപുരം പണിയുന്നവനും , യുദ്ധത്തിനു പുറപ്പെടുന്ന രാജാവും ആണ് കഥാപാത്രങ്ങൾ ശ്രദ്ധയും കരുതലും ഏറെ ആവശ്യം ഉള്ള രണ്ടു ദൗത്യങ്ങൾ കെട്ടിട നിർമ്മാണവും യുദ്ധത്തിനു പുറപ്പെടുന്നതും അലക്ഷ്യമായും കരുതലില്ലാതെയും ചെയ്യാവുന്ന പണിയല്ല രണ്ടും അഞ്ചപ്പം അയ്യായിരം പേർക്ക് വീതിക്കുന്നതും അത്ഭുത രോഗശാന്തി ഭൂതശാന്തി ഒക്കെ നടത്തി ജനത്തെ ആശ്ചര്യ ഭരിതരാക്കുന്ന പരിപാടിയാ കൂടിക്കളയാം എന്നു നിങ്ങൾ കരുതിയെങ്കിൽ തെറ്റിപോയി എന്നാണ് യേശു പറയുന്നത് ശിഷ്യനാകുക എന്ന  ഈ ദൗത്യം പൂർത്തീകരിക്കുവാൻ വകയുണ്ടോ എന്ന് കണക്ക് പരിശോധിക്കണം ലളിതമായിപറഞ്ഞാൽ മൂലധനം ഉണ്ടോ എന്ന് ആവുന്നത്ര മൂലധനം ഇല്ലാതായാൽ നിലത്തിന്നും വളത്തിനും   പോലും കൊള്ളാതെ എറിഞ്ഞു കളയുന്നതിനേ ഉപകരിക്കു. ഇനിയും നാം നേടിയെടുക്കേണ്ട മൂലധനം കൂടുമ്പസ്വത്തോ, ബാങ്ക് വായ്പയൊ, നാം അധ്വാനിച്ചുണ്ടാക്കിയതോ അല്ല ഇവിടുത്തേ മൂലധനം നാം നേടിയെന്നു കരുതിയതിനേ വിട്ടുകളയാനുള്ള മനസ്സ് അത് പാരമ്പര്യം ലഭിച്ചതോ, സ്വയം സിദ്ധിച്ചതോ അധ്വാനഫലമോ എന്തും ആകട്ടെ നിങ്ങൾക്കുണ്ട് എന്നു തോന്നുന്നത്  എന്തും അതിനേ വിട്ടുകളയാനുള്ള മനസ്സ്, സ്വയം ശൂന്യനായി താഴ്മ ധരിക്കുവാനുള്ള ക്രിസ്തുവിന്റെ മനോഭാവം ദൈവത്തോടിരിക്കേ ദൈവ സമത്വം മുറുകേ പിടിച്ചുകൊള്ളാതെ ദാസരൂപം എടുത്ത തന്നെത്താൻ ഒഴിക്കുന്ന, താഴ്ത്തുന്ന മനോഭാവം  (ഫിലി 2:5-8)     അതാണ് നമ്മുടെ മൂലധനം.

-ADVERTISEMENT-

-ADVERTISEMENT-

You might also like