കവിത | അറിയുവാൻ വൈകിയോ? | രമ്യ ഡേവിഡ് ഭരദ്വാജ്

ക്രൂശിൽ ചേതനയറ്റതാം കരങ്ങൾ

മമ ജീവനെ നരകാഗ്നിയിൽ തെല്ലും

വീഴാതെ സ്വർഗ്ഗത്തേക്കുയർത്തു മെന്നും

നിൻ നിണത്തിൻ ചുവപ്പെൻ

പാപക്കറതൻ കളങ്കത്തെ പാടെ തുടച്ചു

ഹിമത്തിൻ വെളുപ്പായ് തീർക്കുമെന്നും

സ്വർഗ്ഗവും ഭൂമിയും വാക്കിനാൽ പടച്ചവൻ

സ്വർഗം വെടിഞ്ഞിഹേ വന്നെൻ

ഹൃദയത്തിൽ പ്രഭുവായ് വാഴുമെന്നും

കൂരിരുൾ താഴ്‌വര ഭാരമായ് തീർന്നപ്പോൾ

ആശതൻ ചിറകുകൾ വെയിലേറ്റു വാടുമ്പോൾ

ആശ്വാസദീപമായ് നീ അണയുമെന്നും

ഒടുവിലെൻ ദേഹം മണ്ണോടു ചേരുമ്പോൾ

എന്നോമന പേർചൊല്ലി എന്നെവിളിച്ചു നീ

എന്നാത്മാവേ മാറോടണക്കുമെന്നും

ലോക മോഹങ്ങൾക്കിടയിൽ പിടഞ്ഞ ഞാൻ

പാപ ഭാരത്താൽ വിതുമ്പുമീ വേളയിൽ

ഏറ്റു പറയുന്നു കേഴുന്നു നാഥാ,  ഞാൻ

ഈ സ്നേഹം അറിയുവാൻ വൈകിയോ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.