APCCON ടാലന്റ്‌ ടെസ്റ്റ്‌ അത്യുജ്ജ്വലം, ആവേശകരം!!

സ്വന്തം ലേഖകൻ

അബുദാബി: അബുദാബി പെന്തക്കൊസ്തൽ ചർച്ചസ്‌ കൊൺഗ്രിഗേഷന്റെ ‌(ആപ്കോൺ) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ വർഷത്തെ ടാലൻറ്‌ ടെസ്റ്റ്‌ നവംബർ 25 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട്‌ 5 മണി വരെ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച്‌ സെന്ററിൽ നടന്നു. ആപ്കോൺ കൂട്ടായ്മയിലെ വിവിധ സഭകളിൽ നിന്നുള്ള മത്സരാർത്ഥികൾ വ്യത്യസ്ത മത്സരങ്ങളിൽ വേദിയിൽ മാറ്റുരച്ചു‌.

ആപ്‌കോൺ പ്രസിഡന്റ്‌ പാസ്റ്റർ. എം. എം. തോമസ്‌ പ്രാർത്ഥിച്ച്‌ ആരംഭിച്ച ടാലന്റ്‌ ടെസ്റ്റിൽ സെക്രട്ടറി ഒ. ടി. മാത്യുക്കുട്ടി സ്വാഗതം ആശംസിച്ചു. ടാലൻറ്‌ ടെസ്റ്റിന്റെ സുഗമമായ നടത്തിപ്പിനായി ജനറൽ ബോഡി തെരെഞ്ഞെടുത്ത ബ്രദർ. ഗ്ലെൻ ജോർജ് തോമസും ബ്രദർ. ജോൺസി കടമ്മനിട്ടയും കോർഡിനേറ്റേഴ്സ്‌ ആയി ആപ്കോൺ സെക്രട്ടറി ഒ. ടി. മാത്യുക്കുട്ടിയുടെ നേതൃത്വത്തിൽ തികഞ്ഞ ഐക്യതയോടും നിസ്വാർത്ഥമായും നിഷ്പക്ഷമായും സേവനം അനുഷ്ഠിച്ചത്‌ പരിപാടിയിൽ ഉടനീളം വളരെ ശ്രദ്ധേയമായിരുന്നു.

ജൂനിയേഴ്സ്‌, സീനിയേഴ്സ്‌ വിഭാഗക്കാർക്കായി സംഗീതം, പ്രസംഗം, വാക്യമത്സരം, ഗ്രൂപ്പ്‌ ബൈബിൾ ക്വിസ്സ്‌, സമൂഹഗാനം എന്നീ വ്യത്യസ്തമായ വിഷയങ്ങളിൽ അനേകർ തങ്ങളുടെ താലന്തുകൾ പ്രദർശിപ്പിച്ചു. സമൂഹഗാന മത്സരത്തിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ് പല സഭകളും കാഴ്ചവച്ചത്‌.

അബുദാബി പെന്തക്കൊസ്തൽ ചർച്ച്‌ ഓവറോൾ ചാമ്പ്യൻഷിപ്പും ഫിലദൽഫിയ ചർച്ച്‌ ഓഫ്‌ ഗോഡ്‌ ഫസ്റ്റ്‌ റണ്ണർ അപ്പും, ഐ പി സി അബുദാബി സെക്കന്റ്‌ റണ്ണർ അപ്പും നേടി.

ആപ്കോൺ ജോയിന്റ്‌ സെക്രട്ടറി ബ്രദർ. ജോൺസി കടമ്മനിട്ട ടാലന്റ്‌ ടെസ്റ്റിനു വേണ്ടി കൃതജ്ഞത അർപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ പാസ്‌റ്റർ ബെന്നി പി. ജോണിന്റെ ആശിർവാദപ്രാർത്ഥനയൊടെ പരിപാടികൾക്ക്‌ പര്യവസാനം കുറിച്ചു.

ആപ്കോൺ ടാലന്റ്‌ ടെസ്റ്റ്‌ വിധികർത്താക്കളായി‌ പാസ്റ്റർ റോജി ഇലന്തൂർ, പാസ്റ്റർ ജോൺ പി തോമസ്‌, പാസ്റ്റർ ഗ്ലാഡിസ്‌ ഫിലിപ്പ്‌, പാസ്റ്റർ സി വി എബ്രഹാം എന്നിവർ സേവനം അനുഷ്ഠിച്ചു.

ആപ്കോണിൽ ഉൾപെട്ടു നിൽക്കുന്ന വിവിധ സഭകളുടെ പാസ്റ്റർമാർ, സഭാ സെക്രട്ടറിമാർ, ആപ്കോൺ എക്സിക്യൂട്ടീവ്സ്‌ എന്നിവർ വിഭാഗീയതകൾ മറന്നുകൊണ്ട്‌ തങ്ങളുടെ ‌ സാന്നിധ്യം കൊണ്ടും പ്രവർത്തനം കൊണ്ടും ‌നിലകൊണ്ടത്‌‌ അബുദാബിയിൽ ഉള്ള പെന്തക്കൊസ്ത്‌ സഭകളുടെ ഐക്യതയെയും വിശാലമായ കാഴ്ചപ്പാടിനെയും ഒരു വലിയ മാറ്റത്തെയുമാണ് വിളിച്ചോതുന്നത്‌‌.

ആപ്കോണിന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ.

ഓവറോൾ ചാമ്പ്യൻമാരായ ADPC അബുദാബി റ്റീം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading