എന്തുകൊണ്ട് “ യേശുവിന്‍റെ നാമത്തില്‍” പ്രാര്‍ത്ഥന അവസാനിപ്പിക്കണം?

യേശുവിന്‍റെ നാമത്തില്‍ തന്നെ പ്രാര്‍ത്ഥന അവസാനിപ്പിക്കണമോ? പിതാവിന്‍റെയും, പുത്രന്‍റെയും, പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ പ്രാര്‍ത്ഥന അവസാനിപ്പിച്ചാല്‍ കുഴപ്പമുണ്ടോ? ഒട്ടുമിക്ക ക്രൈസ്തവരുടെയും മനസ്സില്‍ ഈ ചോദ്യം ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകും. എന്തിനാണ് എല്ലായ്പ്പോഴും യേശുവിന്റെ നാമത്തിൽആമേൻ ‘എന്ന പ്രാർത്ഥനയോടെ അവസാനിപ്പിക്കണം എന്ന് പറയുന്നത്. പാസ്റ്റര്‍ റിക്ക് വാറൻ നല്‍കുന്ന മനോഹരമായ വിശദീകരണം ചുവടെ:

post watermark60x60

യേശുവിന്റെ നാമത്തിനു എന്താണ് ഇത്ര പ്രത്യേകത, ഞാന്‍ വളരെ നാളുകള്‍ ആലോചിച്ചു. പക്ഷെ ഉചിതമായ ഒരു മറുപടി എനിക്ക് കിട്ടിയില്ല, റിക്ക് വാറൻ പറയുന്നു. ചിലര്‍ കരുതുന്നത് യേശു എന്നാ നാമം ദൈവത്തിന്റെ അടുക്കല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് കടന്നു ചെല്ലാനുള്ള പാസ്സ്‌വേര്‍ഡ്‌ ആണന്നാണ്. എന്നാല്‍ അതല്ല വാസ്‌തവം.

പാസ്റ്റര്‍ റിക്ക് വാറന്‍റെ അഭിപ്രായത്തില്‍  നമ്മള്‍ യേശുവിന്‍റെ നാമത്തില്‍ പ്രാര്തിക്കണം എന്നുപറയാന്‍ ഉള്ള യഥാർത്ഥ കാരണം, യേശുവിന്‍റെ നാമത്തില്‍ നാം ദൈവത്തോട് സംസാരിക്കുമ്പോള്‍ നമ്മുടെ യോഗ്യത അല്ല യേശു എന്നെ യോഗ്യനക്കിയത് കൊണ്ടാണ് ഞാന്‍ ഇന്ന് ദൈവപൈതല്‍ ആയിരിക്കുന്നതെന്ന് തുറന്ന് സമ്മതിക്കുകയാണ്.  നാം നമ്മുടെ അപേക്ഷകൾക്കായി ദൈവത്തോടു ചോദിക്കുമ്പോൾ ഞാന്‍ എന്റെ യോഗ്യതകൊണ്ട് ആവശ്യപ്പെടുകയല്ല മറിച്ച് ക്രിസ്തു എന്നെ യോഗ്യനക്കിയത് കൊണ്ട് ഞാന്‍ നിന്‍റെ സന്നിധിയില്‍ വരുന്നു എന്ന് ദൈവത്തോടെ പറയുകയാണ്‌.

Download Our Android App | iOS App

കര്‍ത്താവേ ഞാന്‍ അങ്ങയുടെ സന്നിധിയില്‍ വരുന്നത് അങ്ങയുടെ പുത്രന്‍ എന്നെ യോഗ്യനക്കി തീര്‍ത്തതിനാല്‍ ആകുന്നു. അങ്ങയുടെ പുത്രന്‍ എനിക്ക് പിതാവിനോട് പ്രാര്തിക്കുവാനുള്ള അവകാശം നല്‍കിയത് കൊണ്ടാണ്. അങ്ങയുടെ പുത്രന്‍ പറഞ്ഞതിന്‍ പ്രക്രാരമാണ്.  അങ്ങയുടെ പുത്രന്‍ എനിക്ക് വേണ്ടി ക്രൂശില്‍ മരിച്ചത് കൊണ്ടാണ്. അങ്ങയുടെ പുത്രന്‍റെ നാമത്തില്‍  പിതാവിനോട് ഞങ്ങള്‍  ചോദിച്ചാല്‍ അങ്ങ് ഞങ്ങള്‍ക്ക് മറുപടി നല്‍കും എന്ന്  യേശു ഞങ്ങള്‍ക്ക് വാഗ്ദത്തം നല്‍കിയിട്ടുണ്ട്.

യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥന അവസാനിപ്പിചില്ലെങ്കിലും ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. പക്ഷെ യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് കൊണ്ടുള്ള ഗുണം, നാം മുഴു മഹത്വവും മാനവും യേശുവിനു കൊടുക്കുന്നു എന്നതാണ്.

-ADVERTISEMENT-

You might also like