പീഡിതരായ ക്രൈസ്തവരോടുള്ള ആദര സൂചകമായ് ലോകമെമ്പാടുമുള്ള നിരവധി ദൈവാലയങ്ങള്‍ ചുവപ്പ് ബുധനായ് ആചരിച്ചു

ലണ്ടന്‍: ക്രൈസ്തവര്‍ ആയതുകൊണ്ട് മാത്രം ആഗോളതലത്തില്‍ പീഡനത്തിനു വിധേയരാകുന്ന ക്രൈസ്തവരുടെ നിസ്സഹായവസ്ഥ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനും, പീഡിതരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലുള്ള ചുവപ്പ് ബുധന്‍ (Red Wednesday) ദിനാചരണം നടന്നു . ഇന്ന്  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളും സ്കൂളുകളും രക്തസാക്ഷികളുടെ സ്മരണ ഉണര്‍ത്തുന്ന ചുവപ്പ് ലൈറ്റുകളാല്‍  അലങ്കരിക്കും. മുന്‍കാലങ്ങളില്‍ യു‌കെയിലാണ് ‘റെഡ് വെനസ്‌ഡേ’ ദിനാചരണം നടന്നുവന്നിരിന്നത്. ഇത്തവണ അത്  ആഗോള സമൂഹം ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി ദൈവലയങ്ങള്‍ ഇന്ന് ചുവപ്പ് അണിയും.

ഇറാക്കിലെ ക്രൈസ്തവ സഭകളും ഫിലിപ്പീന്‍സിലെ ക്രൈസ്തവ വിഭാഗങ്ങളും  ചുവപ്പ് ബുധന്‍ ദിനാചരണത്തില്‍ പങ്കുചേർന്നു . മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി സ്കോട്ട്‌ലൻഡിനു പടിഞ്ഞാറന്‍ തീരം മുതല്‍ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരം വരയുള്ള ദേവാലയങ്ങളും സ്കൂളുകളും ചുവപ്പ് നിറത്താല്‍ പ്രകാശിച്ചു . ‘റെഡ് വെനസ്ഡേ’യില്‍ പങ്കെടുക്കുവാന്‍ എത്തുന്നന്നവരോട് ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വരുവാനും എ‌സി‌എന്‍ അഭ്യര്‍ത്ഥിച്ചു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.