സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന പ്രവാസികൾ ശ്രദ്ധിക്കുക

കുവൈറ്റ്: സാമൂഹ്യ മാധ്യമങ്ങൾ സൂക്ഷ്മതയോടെയും പക്വതയോടെയും കൈകാര്യം ചെയ്യേണ്ടത് അനുവാര്യമാണ്. പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങളിൽ. മതനിന്ദ, ഭരണകൂടത്തിനെതിരെ അസത്യങ്ങൾ പ്രചരിപ്പിക്കുക, വ്യക്തിഹത്യ ചെയ്യുക, തുടങ്ങിയ കാര്യങ്ങൾ ജാമ്യം പോലും ലഭിക്കാത്ത  വിഷയങ്ങളായി മാറി.

കുവൈറ്റിൽ മതനിന്ദ നടത്തിയെന്ന വിഷയത്തിൽ വിചാരണ നേരിടുന്ന വ്യക്തി സഭാ ശുശ്രൂഷകനാണന്ന് വിവരങ്ങൾ പുറത്തു വരുന്നു.

സ്വന്തമായി അനാവശ്യ പോസ്റ്റുകൾ ചെയ്തില്ലങ്കിൽ കൂടി മറ്റുള്ളവർ ഇടുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും മറ്റും കുറ്റകരമായി മാറുന്നു. എന്താണ് എഴുതിയിരിക്കുന്നതെന്നും ഏത് തരം വീഡിയോകളാണ് എന്നും അറിയാതെ ഷെയർ ചെയ്യ്താണ് പലരും സൈബർ കുറ്റവാളികളായി മാറുന്നത്.

സ്വന്തം അകൗണ്ടിൽ നിന്നും വരുന്ന എല്ലാ പോസ്റ്റുകൾക്കും അതിന്റെ യൂസർ തന്നെ ബാധ്യസ്ഥനാണ്. പലരും സാമൂഹ്യ മാധ്യമങ്ങളുടെ ചതിക്കുഴികൾ അറിയാതെയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ പെട്ടു പോകുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.