ആപ്കോൺ താലന്ത്‌ പരിശോധന നവംബർ 25ന്

റോജി ഇലന്തൂർ

അബുദാബി: അബുദാബി പെന്തക്കൊസ്തൽ ചർച്ചസ്‌ കൊൺഗ്രിഗേഷന്റെ ‌(ആപ്കോൺ) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ താലന്ത്‌ പരിശോധന നവംബർ 25 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട്‌ 5 മണി വരെ അബുദാബി ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും. ആപ്കോൺ കൂട്ടായ്മയിലെ 20 സഭകളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരക്കുന്ന സംഗമവേദിയാണിത്‌.

ജൂനിയേഴ്സ്‌, സീനിയേഴ്സ്‌ വിഭാഗക്കാർക്കായി സംഗീതം, പ്രസംഗം, വാക്യമത്സരം, ഗ്രൂപ്പ്‌ ബൈബിൾ ക്വിസ്സ്‌, സമൂഹഗാനം എന്നീ വ്യത്യസ്തമായ വിഷയങ്ങളിൽ കഴിഞ്ഞ വർഷങ്ങളേക്കാൾ കടുത്ത മത്സരം ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ക്രൈസ്തവ എഴുത്തുപുരയുമായി‌ ആപ്കോൺ ഭാരവാഹികൾ പങ്കുവച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like