പാമ്പിനെ സ്നേഹിച്ച കൃഷിക്കാരൻ

സാജൻ ബോവാ സ്

പാമ്പിനെ ആരെങ്കിലും സ്നേഹിക്കുമോ? ഇല്ല എന്നായിരിക്കും ഒട്ടുമുക്കാൽ ആൾക്കാരുടെയും മറുപടി. എന്നാൽ പണ്ട് ഒരു ഗ്രാമത്തിൽ ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. ഒരു ദിവസം പാടത്തു പണി എടുത്തു കൊണ്ടിരിക്കുന്ന നേരം ഒരു പാമ്പിന്റെ കുഞ്ഞിനെ കണ്ടു ആദ്യം ഒന്ന് പേടിച്ചു എങ്കിലും. സൂക്ഷിച്ചു നോക്കിയപ്പോൾ നല്ല ഭംഗി. തീരെ ചെറിയ കുട്ടി. പതുക്കെ പാമ്പിന്റെ കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞു എടുത്തു. വീട്ടിൽ കൊണ്ട് പോയി. കുറച്ചു ദിവസം ഒരു അകലം പാലിച്ചു എങ്കിലും ദിവസങ്ങൾ കഴിയും തോറും പാമ്പ് കൃഷിക്കാരന്റെ കുടുംബത്തിലെ ഒരു അംഗം പോലെ ആയി. ഇപ്പോൾ പാമ്പിനെ ആർക്കും ഭയമില്ല. കൈയിൽ പിടിക്കുന്നു മടിയിൽ വക്കുന്നു അങ്ങനെ അങ്ങനെ ഓക്കേ ആയി. ദിവസങ്ങൾ കഴിഞ്ഞു പോകുന്നത് അറിഞ്ഞില്ല നമ്മുടെ കുഞ്ഞു പാമ്പ് വളർന്നു ഒരു വലിയ മല പാമ്പ് ആയി കഴിഞ്ഞിരുന്നു. പക്ഷെ വീട്ടുകാർക്ക് ഇപ്പോളും കുഞ്ഞു പാമ്പ് തന്നെ. അങ്ങനെ ഒരു ദിവസം പാമ്പ് ആകെ ഒരു വല്ലായ്മ കാട്ടി തുടങ്ങി. ഭക്ഷണം ഒന്നും കഴിക്കുന്നുതും ഇല്ല. വീട്ടുകാർ ആകെ വിഷമത്തിൽ ആയി. രണ്ടു മൂന്നു ദിവസം ആയി. അതേ അവസ്ഥ. കൃഷിക്കാരൻ പാമ്പിനെ ഒരു മൃഗഡോക്ടറിനെ കാണിച്ചു. പാമ്പിനെ ആദ്യം കണ്ടപ്പോൾ ഡോക്ടർ ഒന്ന് ഭയന്നു. കാരണം അത്ര വലുപ്പം ഉണ്ടായിരുന്നു. ഡോക്ടർ കാര്യങ്ങൾ ചോദിച്ചു. കൃഷിക്കാരൻ പറഞ്ഞു വല്ലായ്മ കാണിക്കാൻ തുടങ്ങിയ ശേഷം പാമ്പ് എന്റെ കൂടെ ആണ് കിടക്കുന്നത്. ഉടനെ ഡോക്ടർ ചോദിച്ചു നിങ്ങൾ എത്രയും പെട്ടന്ന് പാമ്പിനെ ഉപേക്ഷിച്ചു നിങ്ങളുടെ ജീവൻ രക്ഷ പെടുത്താൻ നോക്ക്. പാമ്പ് ഭക്ഷണം കഴിക്കാതെ നിങ്ങളെ പാമ്പിന്റെ ഇര ആകുവാൻ ആണ് ശ്രമിക്കുന്നതു. നിങ്ങളുടെ കൂടുതൽ അടുത്ത് കിടന്നു നിങ്ങളുടെ വലിപ്പം മനസിലാക്കി എളുപ്പം നിങ്ങളെ തിന്നുവാൻ ആണ്. ഇതു കേട്ട കൃഷിക്കാരൻ വേഗം പാമ്പിനെ ഉപേക്ഷിച്ചു ജീവൻ രക്ഷപെടുത്തി. ഇതിൽ നിന്നും എന്താണ് മനസിലായത് നമ്മൾ നമ്മുടെ കുട്ടുകാരെ തിരഞ്ഞു എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. അല്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ അപകടത്തിൽ ആകും. ഒരു വ്യക്തിയുടെ സ്വഭാവം അറിയാൻ അയാളുടെ കുട്ടുകാരെ നോക്കിയാൽ മതി. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് പറയാറില്ലേ. അതേ. ദൈവ ഇഷ്ടപ്രകാരം ഉള്ള കുട്ടുകാർ ജീവിതപങ്കാളി. ആയിരിക്കണം നമ്മുക്ക് വേണ്ടത്. അല്ലെങ്കിൽ അവർ നമ്മെ ദൈവത്തിൽ നിന്നു അകറ്റി നിർത്തും. വേദപുസ്തകം പറയുന്നു മുപ്പിരി ചിരട് വേഗത്തിൽ അറ്റുപോകില്ല. നമ്മുടെ എല്ലാ ബന്ധങ്ങളുടെ ഇടയിൽ ദൈവ സാന്നിധ്യം ഉണ്ടാകട്ടെ. ദൈവ സാന്നിധ്യം ഇല്ലാത്ത ബന്ധങ്ങൾ ഉപേക്ഷിച്ചു ദൈവ ഇഷ്ട പ്രകാരം ജീവിക്കാം. ദൈവഇഷ്ടം ഉള്ള ബന്ധങ്ങൾ വേഗത്തിൽ അറ്റു പോകില്ല..

– സാജൻ 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.