ദൈവത്തെ അന്വേഷിക്കുന്നവർക്ക് ദൈവം വാതിൽ തുറന്നുകൊടുക്കും : പാസ്റ്റർ . ഷാജി മാത്യു ഇടമൺ

കുവൈറ്റ് : ഒരുവൻ ദൈവ ശബ്ദം കേട്ട് കാൽച്ചുവടുകൾ വെച്ചാൽ അവനുവേണ്ടി ദൈവം നിശ്ചയമായും വഴി ഒരുക്കുമെന്നും . വചനം അന്വേഷിക്കുന്നവർക്ക് വാതിൽ തുറന്നുകൊടുക്കുന്നവനാണ് നമ്മുടെ ദൈവമെന്നും പാസ്റ്റർ . ഷാജി മാത്യു ഇടമൺ, ഹെബ്രോൻ ഐ പി സി കുവൈറ്റിന്റെ വാർഷിക കൺവൻഷനിൽ ദൈവവചനം സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലും, മംഗഫ് ഹെബ്രോൻ ഹാളിലും നടന്ന കൺവൻഷന്‌ ഹെബ്രോൻ ഐ പി സി കുവൈറ്റ് സഭാശിശ്രുഷകൻ പാസ്റ്റർ . ജോസ് ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു. കൺവൻഷൻ ഐ പി സി ജനറൽ കൗൺസിൽ മെമ്പർ പാസ്റ്റർ . എബ്രഹാം ജോർജ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്‌തു. കുവൈറ്റിലെ വിവിധ സഭാശിശ്രുഷകൻമാരും, നിരവധി വിശ്വാസികളും പങ്കെടുത്ത കൺവൻഷൻ അനുഗ്രഹത്തോടെ സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.