മലവെള്ളപ്പാച്ചിലിൽ പെട്ട് ഫ്യൂജറയിൽ മലയാളി വിദ്യാർത്ഥിയെ കാണാതായി

സ്വന്തം ലേഖകൻ

റാസ് അൽ ഖൈമ: വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരുമായി സവാരിക്ക് പോകവേ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലും പെട്ട് കാണാതായ മലയാളി വിദ്യാർഥിക്കായുള്ള തിരച്ചിൽ തുടരുന്നു.

റാസ് അൽ ഖൈമയിൽ താമസിക്കുന്ന പത്തനംതിട്ട കോന്നി സ്വദേശി തടത്തിൽ ജോയ് – വത്സമ്മ ദമ്പതികളുടെ മകനും ബിർള യൂണിവേഴ്സിറ്റിയിലെ സയൻസ് വിദ്യാർത്ഥിയുമായ ആൽബർട്ട് ജോയിയെ ആണ് കാണാതായത്. വാദി പ്രദേശത്തു അപ്രതീക്ഷിതമായി പാഞ്ഞു വന്ന മലവെള്ളപ്പാച്ചിലിൽ പെട്ട് വാഹനം ഉൾപ്പടെ ഒലിച്ചു പോകുകയായിരുന്നു. കൂടെ ഇണ്ടായിരുന്ന 3 വിദ്യാർത്ഥികൾ ഓടി രക്ഷപെട്ടു. 7 കിലോമീറ്റർ ദൂരം വരെ തിരച്ചിൽ നടത്തിയിട്ടും ആൽബെർട്ടിനെ കണ്ടുകിട്ടിയിട്ടില്ല. വാഹനം കണ്ടെടുത്തിട്ടുണ്ട്. പ്രദേശ വാസികളും പോലീസും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴ രക്ഷ പ്രവർത്തനം തടസ്സപ്പെടുത്തുന്നുണ്ട്.

വരും ദിവസങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി UAE-യിൽ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ വാദി പ്രദേശങ്ങളിൽ പോകുന്നവരും വാഹനം ഓടിക്കുന്നവരും സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.