നാളെ ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ

തിരുവനന്തപുരം ചിറയിന്കീഴ് സ്വദേശിയായ ശ്രീകുമാർ (48) കഴിഞ്ഞ പതിനാലു വർഷമായി സൗദിയിൽ നല്ല രീതിയിൽ ജീവിച്ചു വരികയായിരുന്നു. തന്റെ ജീവിതത്തില് സംഭവിച്ച ചില ആകസ്മികമായ സംഭവങ്ങൾ കാരണം ലക്ഷങ്ങളുടെ കടത്തിൽ ആകുകയും ജീവിതം തീരാദുരിതത്തിലാക്കിക്കൊണ്ട് സെപ്തംബർ മുതൽ ജയിലിൽ ആകുകയും ചെയ്തിരിക്കുന്നു.

റോഡ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്കായി ആറോളം തൊഴിലാളികളുമായി ഒരു സ്ഥാപനം നടത്തിവരുകയായിരുന്നു ശ്രീകുമാർ. നല്ല നിലയിൽ നടന്നിരുന്ന സ്ഥാപനത്തിലുണ്ടായ അപ്രതീക്ഷിത സംഭവം തന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചു. നിർമ്മാണ പ്രവർത്തനവുമായ് ബന്ധപ്പെട്ട് വാടകയ്ക്ക് എടുത്ത മണ്ണുമാന്തി യന്ത്രം അപകടത്തിൽപ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തു. അന്വേഷണത്തിനിടയിലാണ് വാഹനത്തിന്റെ ലൈസൻസ് തീർന്നിരുന്നുവെന്നത് അറിഞ്ഞത്. തുടർന്ന് 1.25 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകേണ്ടതായി വന്നു. ഏറ്റെടുത്ത ജോലി പൂർത്തീകരിക്കാൻ കഴിയാത്തതിെനാപ്പം തൊഴിലാളികർക്ക് ശമ്പളം കുടിശ്ശികയും, ഓഫിസ് വാടകയും, വീട്ടുവാടകയും കൊടുക്കാൻ കഴിയാെത താൻ നട്ടം തിരിഞ്ഞു. ഒടുവിൽ തൊഴിലാളികളെ മറ്റു കമ്പനിക്ക് നൽകി. വീട്ടുവാടക കൊടുക്കാൻ നിവൃത്തിയില്ലാതെ കുടുംബത്തെ നാട്ടിേലക്ക് അയച്ചു.

വാടക കുടിശിക ആയതിനാൽ വീട്ടുടമയോട് അവധി പറയുകയായിരുന്നു. മൂന്നുവർഷത്തെ കുടിശിക അടച്ചു തീർക്കാത്തതിനാൽ കെട്ടിട ഉടമ നിയമപരമായി നേരിട്ടു. അതിനെത്തുടർന്ന് ശ്രീകുമാറിെന ജയിലിൽ അടക്കുകയുണ്ടായി. മറ്റു കടങ്ങൾ വീട്ടിയതിനെ തുടർന്ന് നാട്ടിൽ സ്വന്തമായി ഉണ്ടായിരുന്ന വീടും വിറ്റതിനെ തുടർന്ന് ഈ കുടുംബം സാമ്പത്തികമായി പരിതാപകരമായ അവസ്ഥയിലുമായി. കുട്ടികളുടെ സ്കൂൾ ഫീസ് കൊടുക്കാൻ പോലും നിർവാഹമില്ലാെത നാട്ടിൽ ആയിരിക്കുന്നു. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടിയുടെ ഫീസ് മുടങ്ങിയതിെന തുടർന്ന് സ്കൂളിലും പ്രശ്നങ്ങള് ആയി.

ശ്രീകുമാറിന് ജീവിതത്തിൽ എടുത്തു പറയേണ്ടതായി ഒന്നുണ്ട്; അദ്ദേഹം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ സഹായവും ലഭിക്കുന്നില്ല.

ജീവിതത്തിൽ താങ്ങാവേണ്ടുന്നവർ എല്ലാം കൈവിട്ട സാഹചര്യത്തിൽ ഈ സഹോദരനെ സഹായിക്കുവാൻ ഹൃദയത്തിൽ നന്മ അവശേഷിക്കുന്ന ആർക്കെങ്കിലും കഴിയുമെങ്കിൽ ദയവായി പ്രാർത്ഥിക്കുവാനും സഹായിക്കുവാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെടുക : +91 94004 16811 – ജോൺസൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.