റ്റി പി എം കൊൽക്കത്ത സെന്റർ കൺവൻഷൻ നവംബർ 16 മുതൽ 19 വരെ

കൊൽക്കത്ത: ദി പെന്തെക്കൊസ്ത് മിഷൻ കൊൽക്കത്ത സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും നവംബർ 16 മുതൽ 19 വരെ മോണോബീറ്റൻ ബാക്കഹറ ഹാട്ട് സമലിയിൽ നടക്കും.
ദിവസവും വൈകിട്ട് 5:30 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 2:30 ന് കാത്തിരിപ്പ് യോഗവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും. കൊൽക്കത്ത സെന്ററിലെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഒഡീഷാ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട 23 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗം നടക്കും. ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
കൂടുതൽ വിവരങ്ങൾക്ക്: TPM Kolkata Centre
P-514,DH Road, Near IIMC, Joka. Kolkata 04

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.