ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ

ന്യൂഡൽഹി: അന്തരീക്ഷം മലിനീകരണം രൂക്ഷമായ ഡൽഹി യിൽ സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾക്ക് മൂന്നു ദിവസം സർക്കാർ അവധി പ്രഖ്യാപിച്ചു. ആളുകൾ വീടിനു പുറത്തു ഇറങ്ങരുത് എന്ന് കർശന നിർദേശം ഉണ്ട്. രാജ്യ തലസ്ഥാനത്തെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിറുത്തി വച്ചു.

സുരക്ഷിത നിലവിനേക്കാൾ പത്തു മടങ്ങു അധികമാണ് മലിനീകണ വായുവിന്റെ അളവ്.
ദ്വാരക, ആനന്ദവിഹാർ എന്നിവിടങ്ങളിലെ മലിന വായുവിന്റെ അളവ് കൂടിയതിനാൽ ആണ് സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
മലിനീകരണ തോത് കുറക്കുവാൻ വേണ്ടി സർക്കാർ കൃത്രിമ മഴ പെയ്യിക്കുവാനുള്ള സാധ്യത തേടുന്നുണ്ട്. വിളവെടുപ്പിനു ശേഷം പാടങ്ങൾ കത്തിച്ചതാണ് പുക മഞ്ഞിന് കാരണം. ഡൽഹിക്ക് പുറമെ പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെയും അന്തരീക്ഷ മലിനീകരണ തോത് വർധിക്കുകയാണ്. വരും ദിവസങ്ങളിൽ ശക്തമായ പുക മഞ്ഞിനും അന്തരീക്ഷ മലിനീകരണത്തിനും സാധ്യത ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-