മെഗാ രാജ്യാന്തര ക്രിസ്തീയ പുസ്തകമേള നവംബർ 11 മുതൽ ബാംഗ്ലൂരിൽ

ചാക്കോ കെ.തോമസ്

ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ എം.ബുക്സിന്റെ ആഭിമുഖത്തിൽ നവംബർ 11 മുതൽ 19 വരെ ഹെന്നൂർ മെയിൻ റോഡ് ഡി.മാർട്ടിന് സമീപം എസ്.എം.പി.സി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് മെഗാ രാജ്യാന്തര ക്രിസ്തീയ പുസ്തകമേള നടക്കും. ശനി രാവിലെ 9 ന് സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റന്റ് സൂപ്രണ്ടന്റ് റവ. ടി. ജെ. ബെന്നി ഉദ്ഘാടനം ചെയ്യും. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ ലഭിക്കും. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 8 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. രാജ്യാന്തര സംഗീത ഗ്രൂപ്പുകളുടെ ഓഡിയോ സിഡി , ക്രിസ്മസ് സിഡികൾ എന്നിവയും മേളയിൽ ലഭിക്കും. പുസ്തകങ്ങൾ പ്രത്യേക വിലക്കിഴിവിൽ ലഭിക്കുമെന്ന് ഒഎം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like