റെയ്ൻഹാഡ് ബോങ്കെയുടെ ‘ഫെയർവെൽ ക്രൂസേഡിൽ’ 30 മില്ല്യൺ ജനതയെ പ്രതീക്ഷിക്കുന്നു
റോജി ഇലന്തൂർ
നൈജീറിയ: ‘ക്രൈസ്റ്റ് ഫോർ ഓൾ നേഷൻസ്’ സ്ഥാപകനും സുപ്രസിദ്ധ സുവിശേഷ പ്രസംഗകനുമായ റെയ്‌നാർഡ് ബോങ്കെയുടെ ‘ഫെയർവെൽ ക്രൂസേഡിൽ’ 30 മില്ല്യൺ ജനതതിയെ പ്രതീക്ഷിക്കുന്നതായി ‘ക്രൈസ്റ്റ് ഫോർ ഓൾ നേഷൻസ്’ സംഘാടകർ പറഞ്ഞു.

രണ്ടായിരത്തിൽ നൈജീറിയയിൽ ബോങ്കെയും കൂട്ടരും നടത്തിയ ക്രുസേഡിൽ 6 മില്ല്യൺ ജനങ്ങൾ പങ്കെടുത്തതിൽ 3 മില്ല്യണിൽ ഏറെ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു.
‘ഈ വരുന്ന നവംബർ 8 മുതൾ 12 വരെയുള്ള യോഗത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അതിശക്തമായ ഒരു ദൈവപ്രവർത്തി ഉണ്ടാകുന്നതായി വിശ്വസിക്കുന്നു.. അത് അനേക ആത്മാക്കളുടെ രക്ഷക്കും, അതുപോലെ വിവിധ വീര്യപ്രവർത്തികൾക്കും നൈജീറിയ സാക്ഷ്യം വഹിക്കും’ എന്ന് ബോങ്കെ ഫേസ്ബുക്ക് വീഡിയോയിൽ കുട്ടിച്ചേർത്തു.
Download Our Android App | iOS App

കഴിഞ്ഞ നാൽപതിൽ പരം വർഷങ്ങളായി ശുശ്രൂഷയിൽ നിലനിൽക്കുന്ന എഴുപത്തേഴുകാരനായ ബോങ്കെ ഒരു പുതിയ തലമുറയ്‌ക്ക് സുവിശേഷത്തിന്റെ ദീപശിഖ കൈമാറുന്ന ചടങ്ങ് കൂടിയാണ് പ്രസ്തുത യോഗം.
കഴിഞ്ഞ ചില ദശാബ്ദങ്ങളായി രോഗസൗഖ്യം, അത്ഭുതങ്ങൾ, അടയാളങ്ങൾ എന്നിവയെല്ലാം തന്നെ ബോങ്കെ ക്രൂസേഡുകളുടെ മുഖമുദ്രയാണ്.