നടന്‍ വിജയ്ക്ക് ക്രിസ്ത്യന്‍ മതവിശ്വാസിയെന്ന് പറയാന്‍ ഭയമില്ല

ചെന്നൈ:മെർസൽ വിവാദത്തിൽ പ്രതികരണവുമായി വിജയ് എത്തി. സി.ജോസഫ് വിജയ് എന്ന പേരിൽ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലൂടെയാണ് വിജയ് പ്രതികരണം അറിയിച്ചിരിക്കുന്നത്. കത്തിന് മുകളില്‍ ‘Jesus Saves’ എന്നും രേഖപെടുത്തിയിട്ടുണ്ട്‌. വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ ബിജെപി ബോധപൂർവം നടത്തുന്ന സാഹചര്യത്തിലാണ് വിജയ് നിലപാട് അറിയിച്ചത്. തന്‍റെ മതം മനുഷ്യമതമാണെന്ന് വിജയ് പറഞ്ഞു.

post watermark60x60

ക്രിസ്ത്യന്‍ മതവിശ്വാസിയെന്ന് പറയാന്‍ ഭയമില്ല. അതുകൊണ്ടാണ് മുഴുവന്‍ പേരില്‍ പൊതുപ്രസ്താവന പുറത്തിറക്കിയതെന്നു നടന്‍ വിജയിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ പക്വത കാണിയ്ക്കണമെന്നും സാമൂഹ്യപ്രശ്‌നങ്ങളെയും മതത്തെയും കൂട്ടിക്കെട്ടരുതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

-ADVERTISEMENT-

You might also like