ലേഖനം: ത്രിത്വ വിശ്വാസവും – രക്ഷയുടെ ഉറപ്പും | ഹെവൻ ജോർജ്

ബൈബിൾ പഠിപ്പിക്കുന്ന ഏക ദൈവ വിശ്വാസം : (എലോഹിം എക്കാദ് ആകുന്നു = ത്രിയേക വിശ്വാസം)

യഥാർത്ഥമായ ത്രിയേക (ത്രിത്വ) വിശ്വാസത്തിൽ പിതാവും പുത്രനും പരിശുദ്ധ ആത്മാവും ചേർന്ന് നിത്യമായ മൂന്നു ആളത്വങ്ങളിൽ , വ്യക്തമായ അസ്തിത്വത്തിൽ ഏക ഭാവത്തിൽ നില കൊള്ളൂന്നതിനെ യഹോവയായദൈവമെന്നും .പിതാവാം ദൈവത്തെ ഏക സത്യ ദൈവമെന്നും പഠിപ്പിക്കുന്നു . ഇവരുടെ ഏക ഭാവത്തിൽ (യഹോവയായ ദൈവം) ആണ് ഈ പ്രപഞ്ചവും സകലസൃഷ്ഠിപ്പുകളും ഉണ്ടായതെന്ന് സാരം .

യഹോവയായ ദൈവം = (ഏക സത്യദൈവമായ പിതാവ് , സത്യ ദൈവത്തിൽ നിന്നുള്ള സത്യദൈവമായ പുത്രൻ , ഇന്ന് ഭൂമിയിൽ എന്നെയും നിങ്ങളെയും വഴി നടത്തുന്ന കാര്യസ്ഥൻ ആയ പരിശുദ്ധാത്മാവ്) ഇത് കൃത്യമായി പഴയ നിയമത്തിൽ പ്രവാചകന്മാർ മുഖാന്തിരമായും പുതിയ നിയമത്തിൽ യേശു ക്രിസ്തു നേരിട്ടും ഈ ലോകത്തിനു വെളിപ്പെടുത്തി കൊടുത്തിട്ടുള്ള നഗ്ന സത്യമാണ് .

യിസ്രായേൽ ഗോത്രത്തിലെ ലോകത്തു ആകമാനം ചിതറിക്ക പെട്ട് കിടക്കുന്ന ഏതെങ്കിലും ഗോത്രത്തിൽ പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്റെ പിതാക്കന്മാരുടെ ദൈവം എന്റെയും ദൈവമാണ്.മാറാത്ത ആ ജ്ഞാപകം ലോകത്തിനു പിതാക്കന്മാരിലൂടെ വെളിപ്പെടുത്തി .പുതിയ നിയമ കാലഘട്ടത്തിൽ പിതാവിൽ നിന്നുഅധികാരം .പ്രാപിച്ചതിനു ശേഷം .യഹോവയായ ദൈവത്തിൽ ആരൊക്കെയുണ്ട് എന്ന് താഴെ കൊടുത്തിരിക്കുന്ന യേശു ക്രിസ്തുവിന്റെ വാമൊഴിയുടെ അടിസ്ഥാനത്തിൽ കല്പനയായി ലോകത്തിൽ ഉറപ്പിക്കുകയും ചെയ്തു. (#പുറപ്പാട് 3:15,16 = #മത്തായി 28:18,19)
#######################

മത്തായി5:17 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.

5:18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

മത്തായി 5:19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

മത്തായി 28:18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും

ഇവിടെ ശ്രദ്ധിക്കുക (#നാമങ്ങളിൽ എന്നല്ല #നാമത്തിൽ)
##########################
ഇക്കാര്യം തന്നെ യാക്കോബ് അപ്പോസ്തോലൻ വീണ്ടും ഉറപ്പിക്കുന്നു….

യാക്കോബ്1:1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.

1:4 എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

യാക്കോബ്2:10 ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.

2:12 സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ.
##########################
അങ്ങനെ പിതാക്കന്മാരുടെ ദൈവമായ യഹോവ ആ മാറാത്ത ജ്ഞാപകവുമായി ഇന്നും ഈ അന്ത്യ കാല ഘട്ടത്തിലും നമ്മിലൂടെ ഈ സത്യംലോകത്തിനു വെളിപ്പെടുത്തികൊണ്ടിരിക്കുന്നു.

എനി ക്ക് യഹോവയായ ദൈവം തിരുവചനത്തിലൂടെ വെളിപ്പെടുത്തിയത് ഞാൻ എഴുതിയിട്ടുണ്ട് .

#എന്റെദൈവം = #പിതാക്കന്മാരുടെദൈവം=#യഹോവയായദൈവം

അതിന്റെ വചന അടിസ്ഥാനം ഒന്നുകൂടി താഴെ കൊടുക്കുന്നു:

പുറപ്പാട്3:15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ #ദൈവമായ #യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു #എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.

3:16 നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ #ദൈവമായ #യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു.

മത്തായി28:18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, (#പിതാവിന്റെയും #പുത്രന്റെയും #പരിശുദ്ധാത്മാവിന്റെയും #നാമത്തിൽ) സ്നാനം കഴിപ്പിച്ചും
28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
#ഇതാണ് #ബൈബിളിലെ #ഏകദൈവ #വിശ്വാസം.

(അവസാനം ലോകത്താകമാനം ചിതറിക്ക പെട്ടു കിടക്കുന്നവരായ യിസ്രായേൽ ഗോത്രത്തിലെ തന്റെ തന്റെ മക്കളെ പുതിയകാശ പുതിയ ഭൂമിയിലേക്ക് യഹോവയായ ദൈവം കൂട്ടി വരുത്തും അതാണ് വാഗ്നത്തവും. ആ തെരഞ്ഞെടുപ്പിനായി അവനവൻ സ്വയം  ഒരുങ്ങുക .രക്ഷ വ്യക്തിപരമാണ്.

എന്ന് ക്രിസ്തുവേശുവിൽ
നിങ്ങളുടെ സഹോദരൻ
ഹെവൻ ജോർജ്

(ഈ ലേഖനം  തെറ്റ് ആണെന്ന് തെളിയിക്കുന്നവർ കാര്യം വിശദമായി എഴുതി തെളിയിക്കാൻ മറക്കരുത് )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.