സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തിയാൽ കടുത്ത ശിക്ഷ!!!

റോജി ഇലന്തൂർ

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷജനകമായ സന്ദേശങ്ങൾ പരത്തുന്നതിന് കൂച്ചുവിലങ്ങിടാൻ വിദഗ്ദ സമിതി നിർദ്ദേശിച്ചുകൊണ്ട് ഇന്ത്യൻ ശിക്ഷാ നിയമം ഭേദഗതികൾ വരുത്തി. ഐ. പി. സിയിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നു ലോ കമ്മീഷൻ ഓഫ്‌ ഇന്ത്യ നൽകിയ ശുപാർശയുടെ ചുവടുപിടിച്ചുള്ളതാണ് തങ്ങളുടെ പുതിയ നിർദ്ദേശങ്ങളെന്നു വിദഗ്ദ സമിതി അംഗം ഡോ. എസ്‌. ശിവകുമാർ അറിയിച്ചു.

post watermark60x60

വിദഗ്ദ സമിതി നിർദ്ദേശിച്ച ഇന്ത്യൻ ശിക്ഷാ നിയമ ഭേദഗതികൾ ചുവടെ:

•153 സി വകുപ്പ്‌ – മതം, വർണ്ണം, ജാതി, സമുദായം, ലിംഗം, ഭാഷ, താമസസ്ഥലം, എന്നിവയുടെ പേരിൽ ഏതെങ്കിലും ആശയവിനിമയ മാധ്യമത്തിലൂടെ
(എ) വ്യക്തികളെയോ സംഘങ്ങളെയോ ഉപദ്രവിക്കുമെന്നു ഭീഷണിപ്പെടുത്തുക,
(ബി) വ്യക്തികൾക്കോ സംഘങ്ങൾക്കോ എതിരെ കുറ്റകൃത്യത്തിനു പ്രേരകമാകുന്ന നിലയിൽ വിദ്വേഷം പ്രചരിപ്പിക്കുക – രണ്ടുവർഷം വരെ തടവും 50,000 രൂപവരെ പിഴയും.

Download Our Android App | iOS App

•505 എ – മതം, വർണ്ണം, ജാതി, സമുദായം, ലിംഗം, ഭാഷ, താമസസ്ഥലം, എന്നിവയുടെ പേരിൽ ഏതെങ്കിലും ആശയവിനിമയ മാധ്യമത്തിലൂടെ ബോധപൂർവം ആരെങ്കിലും
(എ) ക്ഷതമേൽപ്പിക്കിമെന്ന ഭയമോ, ആശങ്കയോ ഉണ്ടാക്കും വിധത്തിൽ അധിക്ഷേപകരമോ, വിദ്വേഷം ജനിപ്പിക്കുന്നതോ ആയ തെറ്റായ കാര്യങ്ങളെ പ്രചരിപ്പിക്കുക
(ബി) അക്രമത്തിനു പ്രേരിപ്പിക്കും വിധം ഭീഷണിപ്പീറ്റുത്തുന്നതോ, അധിക്ഷേപകരമോ ആയ വിവരങ്ങൾ വ്യക്തികൾക്കോ സംഘങ്ങൾക്കോ എതിരെ പ്രചരിപ്പിക്കുക – രണ്ടുവർഷം വരെ തടവും 50,000 രൂപവരെ പിഴയും.

-ADVERTISEMENT-

-ADVERTISEMENT-

You might also like