ഓജോ ബോര്‍ഡുകള്‍ ഉപയോഗിച്ച് മരിച്ചവോട് സംസാരിക്കരുത്: മുന്നറിയിപ്പുമായ് ബില്ലിഗ്രഹാം

മന്ത്രവാദം ചെയ്യുന്നതിനെതിരെയും മരിച്ച ആത്മാക്കളോട് സംസാരിക്കുന്നതിനെതിരെയും ബില്ലി ഗ്രഹാമിന്റെ മുന്നറിയിപ്പ്.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആത്മീയമായി ദ്രോഹിക്കപ്പെടുമെന്നു അദ്ദേഹം പറഞ്ഞു. ദൈവത്തിന്‍റെ ദ്രിഷ്ട്ടിയില്‍ ഇത് നല്ല കാര്യമല്ല. ആത്മീയമായ് ഒരു പ്രയോജനവും ഇല്ലാത്ത ഇത്തരം കാര്യങ്ങളിലേക്ക് മനുഷ്യര്‍ ആകര്‍ഷിക്കപ്പെടുന്നത് വചനപരമായ് ഉള്ള അഞ്ജതയാണ്.  ‘അശുദ്ധമായ ഒരു കാര്യവും തൊടരുത്!’ എന്നാണ് തിരുവചനത്തിലെ പ്രമാണം (Isaiah 52:11).

പ്രധാനമായും രണ്ടു കാര്യങ്ങളാണ്  മനുഷ്യര്‍ ഇത്തരം സത്താന്യ വേലകളില്‍ ഏര്‍പ്പെടുരെതെന്നു പറയാന്‍ ഉള്ള കാരണം.

ഒന്നമാതായ്, ഇത്തരം പ്രവര്‍ത്തികളില്‍ നിങ്ങളെ സഹായിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നു പറഞ്ഞു സമീപിക്കുന്നവര്‍ കാണും. മരിച്ചുപോയവരുടെ ആത്മാക്കളെ വിളിച്ചു വരുത്താനുള്ള അധികാരം ഇവര്‍ക്കുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നത് പൊള്ളത്തരമാണ്.അങ്ങനെ ഒരധികാരം ആര്‍ക്കുമില്ല. അവര്‍ക്ക് ലക്‌ഷ്യം നിങ്ങളുടെ പണം മാത്രമാണു.

രണ്ടാമതായ്, ഇത്തരം ഓഫരുകളുമായ് നിങ്ങളെ സമീപിക്കുന്നവര്‍ സാത്താന്റെ ദാസന്മാരായിരിക്കും. അവര്‍ നിഗൂഡ ശക്തികള്‍ക്കും സത്താന്ന്യ സ്പിരിറ്റിനും തങ്ങളുടെ ജീവിതം സമര്‍പ്പിച്ചവരാന്. ആത്മീയമായ് ഒരുവന് ദോഷകരം ഉണ്ടാക്കുന്ന തരത്തില്‍ നിഗൂഡ ശക്തികളുടെ സ്വാതീനം ഉപയോഗിക്കാന്‍ അവര്‍ പ്രേരിപ്പിക്കുന്നു. ഇത് നമ്മുടെ ആത്മാവിനെ ദോഷകരമായ് ബാധിക്കും.

മരിച്ചവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങള്‍ ഉൾപ്പെടെ ഇത്തരത്തിലുള്ള എല്ലാ മന്ത്രീക പ്രവർത്തനത്തിൽ നിന്നും  അകന്നുനിൽക്കാൻ ബൈബിൾ നമ്മോടു കല്പിക്കുന്നത് അതുകൊണ്ടാണ്. ഈ കാര്യങ്ങൾ ചെയ്യുന്നവൻ എല്ലാം യാഹോവക്ക് വെറുപ്പാകുന്നു (ആവർത്തനം 18:12)”.

നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ നഷ്ട്ടങ്ങളെയും ശൂന്യതകളെയും കുറിച്ച് ദൈവത്തിനു അറിവുണ്ട്. വേദനകളുടെ നടുവില്‍ അവന്‍ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം ഓർക്കുക, കാരണം അവൻ നിങ്ങളെ സ്നേഹിക്കുന്നു. നിന്‍റെ ഹൃദയത്തില്‍ ശൂന്യമായ ഇടം അവന്‍ പൂരിപ്പിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. ശുഭകരമായ ഭാവി നിങ്ങള്‍ക്കായ്‌ ഒരുക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. തെറ്റായ പാതകളിലേക്കു തിരിയരുത്, ദൈവീക നീയമത്തെ വെല്ലുവിളിക്കരുത്, നിരാശപ്പെടരുത്‌, പ്രതിസന്ധികളുടെ നടുവില്‍ നിങ്ങളുടെ ഹൃദയത്തെ യേശുവിനായ് തുറന്നു കൊടുക്കുവീന്‍, അവന്‍ നമ്മളെ ആശ്വസിപ്പിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.