ലേഖനം: ക്രിസ്ത്യാനിയോ, വിശ്വാസിയോ, അതോ ശിഷ്യനോ? | അലക്സ് പൊൻവെലിൽ

സ്തേഫാനോസിന്റെ രക്തസാക്ഷിത്വമരണം നിമിത്തം ഉണ്ടായ പീഡനം നിമിത്തം ചിതറിക്കപെട്ട കുപ്രോസുകാരും കുറേനക്കാരും (സൈപ്രസ്, ലിബിയ) അന്ത്യോക്കിയയിൽ വചനം അറിയിച്ചതിനാൽ ശിഷ്യരായി തീർന്ന വരെ പൊതുസമൂഹം വിളിച്ചപേരാണ് ക്രിസ്ത്യാനി എന്ന് (അ പ്രവർത്തികൾ 11:26) തുടർന്ന് ഈ പദം നാം കാണുന്നത് പൌലോസ് തന്റെ മാനസാന്തര സാക്ഷ്യം അഗ്രിപ്പാരാജാവിനോടു പങ്കുവെക്കുമ്പോൾ താൻ പറയുന്ന മറുപടിയാണ് ക്രിസ്ത്യനിയായിതീരാൻ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു, ഇതും ഒരു ജാതിയ രാജാവിന്റെ അഭിപ്രായം ആണ് (അ പ്രവർത്തികൾ 26 ; 28) അടുത്തത് ചിതറിപ്പാർക്കുന്ന പരദേശികൾക്കും, വ്യതന്മാരായവർക്ക് എഴുതുമ്പോൾ അവരെ ധൈര്യപ്പെടുത്തി പത്രോസ് പറയുന്നു ക്രിസ്തുശിഷ്യരായി ജീവിക്കുവാൻ തീരുമാനിച്ചതുകൊണ്ട് സകലവും പ്രതികൂലം ആയിരിക്കാം പക്ഷെ സമൂഹം നിങ്ങളെ ധരിപ്പിച്ചിരിക്കുന്ന ഒരു പേരുണ്ട് ക്രിസ്ത്യാനി, ആ നിങ്ങൾ അവന്റെ കഷ്ടം സഹിപ്പാനുള്ള മനോഭാവം കൂടെ ധരിക്കണം എന്ന്, (1 പത്രോസ് 4:1, 16) അന്നു അന്ത്യൊക്കിയയിൽ വിളിച്ചു തുടങ്ങിയ, അഗ്രിപ്പാവും,പീഡനം നിമിത്തം ചിതറിക്കപ്പെട്ടവരേയും ഒക്കെ വിളിച്ച ആ പേര് ഇന്ന് ലോകത്തിൽ അറിയപ്പെടുന്നതും അഭിമാനിക്കാ‍വുന്നതും സ്വാധീനമുള്ള ഒരു മതമായും സമൂഹം ആയും സഭകളായും ഒക്കെ നാം ആ പേരിനാൽ അറിയപ്പെടുന്നു, ഇന്ന് ക്രിസ്ത്യാനി എന്ന് പറയുന്നതിൽ ലജ്ജയോ അപമാനമോ ഭയമോ ആവശ്യം ഇല്ല (ചില പീ‍ഡനങ്ങൾ നടക്കുന്നിടത്തൊഴികെ.)
ഇനി വിശ്വാസി എന്ന പദം ഏതു മതത്തിലോ, തത്വ സഹിതകളിലോ, ആശയങ്ങളിലോ വിശ്വസിക്കുന്നവരെ വിളിക്കുന്ന പദം, ഇന്ന് നമ്മുടെ ഇടയിൽ ഏറെ പ്രചാരം ലഭിച്ചിരിക്കുന്നു, ക്ഷേത്ര പ്രവേശനത്തിന് എല്ലാ വിശ്വാസികൾക്കും അവകാശം ഉണ്ട് എന്ന ആവശ്യം ഈ അടുത്ത കാലത്തായി ഉയർന്നു വരുന്നു. പരിഛേദനക്കാരായ വിശ്വാസികൾ,അൽപ്പവിശ്വാസികൾ, അവിശ്വാസികൾ എന്നൊക്കെ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു നാം ഉദ്ധേശിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവർ എന്നാണ് യേശു പറഞ്ഞു വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും (മർക്കോസ് 16: 16). യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്നുയർപ്പിച്ചു എന്ന് ഹ്യദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ രക്ഷിക്കപ്പെടും, (റോമർ 10: 9) എത്ര ലളിതം, ഇതിനപ്പുറം ഒന്നും ഇല്ലെ യേശുവിനുവേണ്ടി ഹ്യദയം കൊടുക്കുന്നവർ കൈ പൊക്കാൻ സണ്ടേ സ്കൂളിലോ വി ബി എസ്സിനോ ചോദിക്കുമ്പോൾ നല്ലശതമാനം വിദ്യാർത്ഥികളും കൈ ഉയർത്തും പിന്നെ ഒരു പരസ്യ സാക്ഷികരണം ഇത്രയും മതിയോ രക്ഷിക്കപ്പെടാൻ, സ്നാനം എന്ന ഒരു കർമ്മം കൂടികഴിഞ്ഞാൽ പൂർത്തിയായോ നമ്മുടെ ക്രിസ്തീയ ജീവിതം. സ്നാനത്തേയോ ഏറ്റുപറച്ചിലിനേയൊ വിലകുറച്ചു കാണുകയില്ല മറിച്ച് പുതിയനീയമ സഭക്ക് നൽകിയിരിക്കുന്ന വിലപ്പെട്ട നീയമശാസനം (ordinance) ആണ് സ്നാനവും കർത്ര്യമേശയും,അത് അനിവാര്യം തന്നെ, പൌലോസ് ഇവിടെ വ്യക്തമാക്കുന്നുണ്ട് യേശുവിനേ കർത്താവ് എന്ന് ഏറ്റു പറയുന്നവൻ, ഇതുവരെ തന്റെ ജീവിതത്തിൽ കർത്ര്യത്ത്വം നടത്തിയ സ്വയത്തോടും, മോഹങ്ങളോടും, പാപത്തോടൂം ലോകത്തോടൂം ഉള്ള ഏറ്റുപറച്ചിലായി അതുമാറണം ഇനി മുതൽ എന്റെ ജീവിതത്തിന്റെ കർത്താവ് യേശു മാത്രം എന്ന് സമർപ്പണം ആണ് രക്ഷക്കാധാരം അത് നിഴലിക്കുന്ന ഒരു ജീവിത ശൈലിയുടെ ഉടമയായി ഈ വിശ്വാസി മാറിയിരിക്കണം. അല്ലാതുള്ള വിശ്വാസവും, വിറയലും, മഹോന്നതനായ ദാവീദ്പുത്രനും ന്യായാധിപനും ആണ് എന്നൊക്കെയുള്ള ഉറപ്പും പിശാചിനും കൂടെ ഉണ്ട് എന്നും നാം മറക്കരുത് .(യാക്കോബ് 2 ; 19)
സാക്ഷ്യം പൊതിഞ്ഞു കെട്ടുക ഔദ്യോഗീക രേഖകൾ മുദ്രയിട്ട് എന്റെ ശിഷ്യരുടെ കൈവശം കൊടുക്കുക എന്ന് (യെശ്ശയ്യാവ് 8 :16 ) ഈ പദവിയിലേക്ക് പ്രവേശിക്കുവാൻ മനസ്സുള്ളവരെ ആണ് കാലത്തികവിങ്കൽ പുത്രൻ കടന്നുവന്ന് തിരയുന്നത് . ബഹുപുരുഷാരം തന്നെ പിൻഗമിച്ചപ്പോഴും, തന്റെ കണ്ണൂകൾ പരതിയത് ശിഷ്യരിലേക്കാണ് തിരിഞ്ഞ് അവരോട് പറയുന്നു എന്റെ പിന്നാലെ വരികയും വ്യക്തിബന്ധങ്ങളേയും സ്വജീവനേയും പകക്കാതിരിപ്പാൻ കഴിയാത്തവന് എന്റെ ശിഷ്യൻ ആയിരിപ്പാൻ കഴിയില്ല എന്ന്, നാം പരിഹാസപാത്രമാകാതെ ജയാളിയായ ശിഷ്യന്മാരായി മുന്നേറുവാൻ, അടിസ്ഥാനം ഇട്ട പണീ പൂർത്തികരിപ്പാൻ ചെവിയുള്ളവരെങ്കിൽ കേട്ടേ മതിയാവു, നാം നേടിയെടുക്കേണ്ട മൂലധനം, ആസ്ഥി, സ്വയം ത്യജിക്കുവാനുള്ള കരുത്താണ്, ലൂക്കോസ് 14; 25-35, മത്തായി 5: 1,) പടകു മുങ്ങു മാറായി, വല കീറുവോളം, കൂട്ടാളീകൾ സഹായിക്കൂവോളം മത്സ്യ സമ്പത്ത് ലഭിച്ചു പത്രോസിന് രണ്ടാമതൊന്നുകൂടെ ആലോചിക്കേണ്ടിവന്നില്ല ഈ ഗുരുവിനെ അനുഗമിപ്പാൻ, സകലവും വിട്ട് അവനെ അനുഗമിച്ചു (ലൂക്കോസ് 5:11) പിന്മാറിപ്പോയ സന്ദർഭം ഉണ്ടായെങ്കിലും മരണവേളയിലും ഗുരുപാദത്തിൽ ഉറപ്പോടെ ആയിരിപ്പാൻ ആ ശിഷ്യനു കഴിഞ്ഞു എന്നുള്ളത് ഒരു ചരിത്ര തെളിവായ് ഇന്നും ശേഷിക്കുന്നു. ക്രിസ്തു സ്വർഗ്ഗാരോഹണത്തിനു മുൻപായി മഹത്തായ ദൌത്യം ശിഷ്യന്മാരെ ഭരമേൽപ്പികുമ്പോൾ ഓർപ്പിക്കുന്നു സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു ആകയാൽ നിങ്ങൾ പുറപ്പെട്ട് സകല ദേശവാസികളിൽനിന്നും ശിഷ്യരെ സമ്പാദിക്കുവീൻ എന്ന്
ക്രിസ്ത്യാനി എന്ന് ലോകം നമ്മെ വിളിക്കുകയും , വിശ്വാസി എന്ന് കൂട്ടുസഹോദരൻ അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ടായിരിക്കാം ഒക്കെ നല്ലതു തന്നെ പക്ഷെ കർത്താവിന്റെ ചോദ്യം പരിഹാസപാത്രം ആകാതെ വിലകൊടുക്കുവാൻ, സ്വയം ത്യജിക്കുവാൻ കരുത്തുള്ള ശിഷ്യൻ ആകുവാൻ മനസ്സുണ്ടോ എന്നുള്ളതാണ്. മഹിമകണ്ട സാക്ഷികളായ അവർക്കു കൊടുക്കുവാൻ ഔദ്യോഗിക രേഖകളാകുന്ന ഉപദേശം മറനീക്കി തന്റെ ശിഷ്യർക്കു വെളിപ്പെടുത്തുവാൻ ദൈവത്തിനു പ്രസാദമായിരിക്കുന്നു. (യെശ്ശയ്യാവ് 8 :16 ).

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.